ടെലഫോണ്‍ പോസ്റ്റുകള്‍ കടത്തിയ ലോറി നാട്ടുകാര്‍ പിടികൂടി

knr-lorryആലക്കോട്: ടെലഫോണ്‍ പോസ്റ്റുകള്‍ കടത്തുകയായിരുന്ന ലോറി നാട്ടുകാര്‍ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു. ആലക്കോട് ടൗണില്‍ ഇന്ന് രാവിലെ 10 ഓടെയാണ് സംഭവം. അരങ്ങം ബിഎസ്എഎന്‍എല്‍ സബ്് ഡിവിഷന്‍ ഓഫീസില്‍ ഇറക്കാനുള്ള 140 പോസ്റ്റുകളാണ് കടത്തിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. തേര്‍ത്തല്ലി എക്‌സ്‌ചേഞ്ച് പരിധിയിലെ ഉപയോഗശൂനുമായ ടെലഫോണ്‍ പോസ്റ്റുകള്‍ ഡിവിഷണല്‍ ഓഫീസില്‍ എത്തിക്കാന്‍ കാസര്‍ഗോഡ് സ്വദേശി റഷീദാണ് ടെന്‍ഡര്‍ എടുത്തത്. ഒരു പോസ്റ്റിന് 100 രൂപ വച്ചാണ് ടെന്‍ഡര്‍. ഇന്നലെ പിക്ക്അപ് ജീപ്പുകളില്‍ എക്‌സ്‌ചേഞ്ചില്‍ പോസ്റ്റുകള്‍ എത്തിച്ചിരുന്നു.

ഇത്തരത്തില്‍ വിശ്വാസ്യത ഉണ്ടാക്കിയ ശേഷം ഇന്നലെ രാത്രി മൗവ്വത്താനി ഭാഗത്തു നിന്നും കെഎല്‍ 57 1923 ലോറിയില്‍ പോസ്റ്റുകള്‍ കയറ്റുകയും ഇന്ന് രാവിലെ കടത്തിക്കൊണ്ട് പോകാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഓട്ടോറിക്ഷ ഡ്രൈവര്‍ എക്‌സ്‌ചേഞ്ചില്‍ വിവരം അറിയിക്കുകയും നാട്ടുകാര്‍ ചേര്‍ന്ന് ആലക്കോട് വച്ച് വണ്ടി തടയുകമായിരുന്നു. ഡ്രൈവര്‍ പിടിയിലായെങ്കിലും സഹായി ഓടി രക്ഷപെട്ടു. വാഹനവും ഡ്രൈവറെയും പോലീസ് കസ്റ്റഡിയിലെടുത്തു.

ലോറിയിലെ പോസ്റ്റുകള്‍  ടാര്‍പോളിന്‍ ഉപയോഗിച്ച് മൂടിക്കെട്ടിയ നിലയിലായിരുന്നു. ഒരു പോസ്റ്റിന് 2000 രൂപ നിരക്കില്‍ ഡിവിഷന്‍ ഓഫീസില്‍ നിന്നും നല്‍കുന്ന പോസ്റ്റുകളാണിത്. വാഹനത്തില്‍ പോസ്റ്റുകള്‍ കൂടാതെ ബ്രാക്കറ്റ്, യു ബാഗ് , ക്രോസ് , ജിഐ പൈപ്പ് എന്നിവയുമുണ്ടായിരുന്നു. ഏകദേശം മൂന്നു ലക്ഷത്തിലധികം രൂപ വരുന്ന സാധനങ്ങളാണ് കടത്താന്‍ ശ്രമിച്ചത്. പിടിയിലായ െ്രെഡവര്‍ കാസര്‍ഗോഡ് സ്വദേശിയാണ്.

Related posts