ടൈഗര്‍ ഷ്‌റോഫിന് കടപ്പാട് ഹൃത്വിക്കിനോട്

hritik170616ബോളിവുഡിലെ പുതിയ ആക്ഷന്‍ ഹീറോയായ ടൈഗര്‍ ഷിറോഫിന് ഒരാളോട് കടപ്പാടുണ്ടെങ്കില്‍ അത് ഹൃതിക് റോഷനോടു മാത്രമാണ്. സിനിമയില്‍ വന്നിട്ട് കുറച്ചുകാലമേ ആയിട്ടുള്ളുവെങ്കിലും ടൈഗര്‍ ഷ്‌റോഫിനെ സൂപ്പര്‍താരം ഹൃത്വിക് റോഷനുമായിയാണ് ആളുകള്‍ താരതമ്യപ്പെടുത്തുന്നത്. ടൈഗര്‍ ഷിറോഫിന്റെ ചടുലമായ ആക്ഷന്‍ രംഗങ്ങളാല്‍ ശ്രദ്ധേയമായ ബാഗി സൂപ്പര്‍ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. ശ്രദ്ധാ കപൂറാണ് ബാഗിയില്‍ നായിക.    ഹൃത്വിക്കുമായി തന്നെ താരതമ്യപ്പെടുത്തുന്നതില്‍ സന്തോഷമുണ്ടെന്നും താന്‍ സിനിമയില്‍ വരാന്‍ കാരണംതന്നെ ഹൃത്വിക്കാണെന്നും ജയ് ഹേമന്ദ് ഷിറോഫ് എന്ന ടൈഗര്‍ ഷിറോഫ് പറയുന്നു.

പുതിയ സിനിമയായ ഫ്‌ളൈയിംഗ് ജാട്ടിന്റെ ഫസ്റ്റ് പോസ്റ്ററില്‍ ടൈഗര്‍ ക്രിഷിലെ ഹൃത്വിക്കിനെ അനുസ്മരിപ്പിക്കുന്നു. ഹൃത്വിക്കിനെ വളരെയധികം പഠിച്ചതിനു ശേഷമാണ് താന്‍ ഈ സിനിമ ചെയ്യുന്നതെന്നും  ജൂനിയര്‍ ജാക്കി ഷിറോഫ്  പറയുന്നു.   റെമോ ഡിസൂസ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അതിമാനുഷികനായാണ് താരം എത്തുന്നത്.  പ്രശസ്ത കാര്‍ട്ടൂണ്‍ കഥാപാത്രമായ ക്യാപ്റ്റന്‍ പ്ലാനറ്റുമായി സാദൃശ്യമുള്ളതാണ് ഫ്‌ളൈയിംഗ് ജാട്ടിലെ ടൈഗറിന്റെ വേഷം.

Related posts