ട്രെയിന്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് റിമാന്‍ഡില്‍

ktm-peedanamകണ്ണൂര്‍: ട്രെയിനില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് റിമാന്‍ഡില്‍. വയനാട് സ്വദേശിനിയുടെ പരാതിയില്‍ കോതമംഗലം സ്വദേശി ബര്‍ഫി തോമസിനെ (46) യാണ് റെയില്‍വേ പോലീസ് അറസ്റ്റ്‌ചെയ്ത് കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച ആലുവയില്‍നിന്നും കാഞ്ഞങ്ങാട്ടേക്ക് ഏറനാട് എക്‌സ്പ്രസില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിക്കുനേരേയാണ് അക്രമമുണ്ടായത്. കോഴിക്കോട് നിന്നും ട്രെയിനില്‍ കയറിയ ബര്‍ഫി തോമസ് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നു കാണിച്ചാണ് യുവതി പോലീസില്‍ പരാതി നല്‍കിയത്.

Related posts