ന്യൂഡല്‍ഹി: ഗുഡ്ക, പാന്‍മസാല, ഖയ്‌നി, സര്‍ദ തുടങ്ങിയ പുകയില നിര്‍മ്മിത വസ്തുക്കള്‍ ഡല്‍ഹി സര്‍ക്കാര്‍ നിരോധിച്ചു. ഒരു വര്‍ഷത്തേക്കാണ് ഇവയുടെ നിരോധനം. ഡല്‍ഹി ഭഷ്യവകുപ്പ് ഇതു സംബന്ധിച്ച നിരോധനം ഇന്നലെ പ്രഖ്യാപിച്ചു.
സുപ്രീംകോടതി നിരീക്ഷണങ്ങളെ പിന്തുടര്‍ന്ന് സെപ്റ്റംബര്‍ 2012ല്‍തന്നെ ഡല്‍ഹി സര്‍ക്കാര്‍ ഗുഡ്കയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍, ഗുഡ്ക എന്ന പേര് ഒഴിവാക്കി മറ്റു പേരുകളില്‍ പാന്‍മസാല വില്‍പ്പന തുടര്‍ന്നുവന്നിരുന്നു എന്ന് ആരോഗ്യവകുപ്പ് പറഞ്ഞു. ഈ പശ്ചാത്തലത്തിലാണ് പുകയിലയുടെ ചവയ്ക്കുന്ന രൂപത്തിലുള്ള എല്ലാ വസ്തുക്കളുടെയും നിരോധനം ഡല്‍ഹി സര്‍ക്കാര്‍ ഒരു വര്‍ഷത്തേക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.