ഡാന്‍സ് ക്ലിക്കായി.. ചുംബനവും !

parinithi160716ബോളിവുഡ് സിനിമകളിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ് ചുംബനം. ഈ മാസം അവസാനത്തോടെ റിലീസിനൊരുങ്ങുന്ന ഡിഷ്യൂം എന്ന ചിത്രത്തിലെ ഐറ്റം ഡാന്‍സ് കഴിഞ്ഞ ദിവസം യു ട്യൂബിലെത്തി. ഐറ്റം നമ്പറില്‍ പരിണീതി ചോപ്രയും വരുണ്‍ ധവാനുമാണ് ഉള്ളത്. പാട്ടിന്റെ അവസാനം പരിണീതിയെ വരുണ്‍ ചുംബിക്കുന്നുമുണ്ട്.

ചുംബനത്തെക്കുറിച്ചുള്ള പരിണീതിയുടെ പരാമര്‍ശമാണ് ഇപ്പോള്‍ സംസാരവിഷയമാകാന്‍ കാരണം. ഈ ചുംബനരംഗം വേണമെന്ന്  സംവിധായകനായ രോഹിത് ധവാനോട് വരുണാണ് പറഞ്ഞതെന്നാണ് പരിണീതി പറഞ്ഞത്. ഇതിനോടകം 34 ലക്ഷത്തിലേറെ പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.  ഈ പരാമര്‍ശത്തോട് വരുണിന്റെ പ്രതികരണമാണ് എല്ലാവരും ഉറ്റുനോക്കുന്നത്.  ജോണ്‍ ഏബ്രഹാം, ജാക്വിലിന്‍ ഫെര്‍ണാണ്ടസ് എന്നിവരാണ് വരുണിനെ കൂടാതെ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍.

Related posts