കൊച്ചി: കമ്മീഷനില്‍ ഹാജരാക്കിയ ഡിജറ്റല്‍ തെളിവുകളെക്കുറിച്ച് വിശദീകരിക്കാന്‍ സരിതാ എസ്. നായര്‍ വരുന്ന 30ന് ഹാജരാകണമെന്ന് സോളാര്‍ കമ്മീഷന്‍. കഴിഞ്ഞ 13നു ചില രേഖകളും പെന്‍ഡ്രൈവുകളിലൂടെ നല്‍കിയ തെളിവുകള്‍ രേഖപ്പെടുത്തി സ്വീകരിക്കാനാണ് ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഹാജരാക്കിയ തെളിവുകളെ കുറിച്ച് സരിത മാധ്യമങ്ങളില്‍ പ്രസ്താവന നടത്തിയെങ്കിലും കമ്മീഷന്‍ രേഖകള്‍ പരിശോധിച്ചിരുന്നില്ല. സരിത നേരിട്ട് ഹാജരായി തെളിവുകളെക്കുറിച്ച് വിശദീകരണം നല്‍കാതെ അവ പരിശോധിക്കുകയോ തെളിവായി സ്വീകരിക്കുകയോയില്ല.
സരിത മാധ്യമങ്ങളുലൂടെ പ്രസ്താവന നടത്തിയ സാഹചര്യത്തില്‍ തെളിവുകളുടെ പകര്‍പ്പ് നല്‍കണമെന്ന കെ.സി. വേണുഗോപാല്‍ എംപിയുടെ അഭിഭാഷകന്റെ ആവശ്യം കമ്മീഷന്‍ തള്ളി. സരിത ഹാജരായ ശേഷം വേണുഗോപാലിനെ കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഉള്ളതായി ബോധ്യമായാല്‍ ആ ഭാഗത്തിന്റെ പകര്‍പ്പു മാത്രം നല്‍കാമെന്നും ജസ്റ്റീസ് ജി. ശിവരാജന്‍ അറിയിച്ചു.