ബംഗളൂരു: ഗുജറാത്ത് ലയണ്‍സിനെ ഒറ്റയ്ക്കു തോല്പിച്ച എ.ബി. ഡിവില്യേഴ്സിനെ പ്രശംസിച്ച് വിരാട് കോഹ്ലി. ഈ കാലഘട്ടത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാനെന്നാണ് ദക്ഷിണാഫ്രിക്കന്‍ താരത്തെ ക്യാപ്റ്റന്‍ വിരാട് വിശേഷിപ്പിച്ചത്. ഐപിഎല്‍ ആദ്യ ക്വാളിഫയറില്‍ ആറു വിക്കറ്റിന് 68 റണ്‍സെന്നനിലയില്‍ തകര്‍ന്ന റോയല്‍ ചലഞ്ചേഴ്സിനെ 47 പന്തില്‍ 79 റണ്‍സെടുത്ത ഡിവില്യേഴ്സിന്റെ പ്രകടനമാണ് ഫൈനലിലേക്കെത്തിച്ചത്.
സമ്മര്ദഘട്ടത്തില് ഏറ്റവും മികച്ച ഇന്നിംഗ്സാണ് ഡിവില്യേഴ്സ് പുറത്തെടുത്തത്. മികച്ച പിന്തുണ നല്കിയ ഇക്ബാല്‍ അബ്ദുള്ളയുടെ പ്രകടനവും കാണാതിരുന്നുകൂടാ. നിര്‍ണായകഘട്ടത്തില്‍ ഡിവില്യേഴ്സിന് ഉറച്ച പിന്തുണ നല്കാന് ഇക്ബാലിനായി- കോഹ്ലി മത്സരശേഷം പറഞ്ഞു.
ടോപ് ഓര്‍ഡര്‍ തകര്‍ന്നടിഞ്ഞതാണ് കളിയുടെ തുടക്കത്തില്‍ തിരിച്ചടിയായതെന്നാണ് കോഹ്ലിയുടെ പക്ഷം. താനടക്കമുള്ളവര്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കേണ്ടിയിരുന്നു. എന്തായാലും ഫൈനലില്‍ ഡബിള്‍ സ്ട്രോംഗ് ബാംഗ്ലൂരിനെ കാണാനാകുമെന്നാണ് ക്യാപ്റ്റന്റെ ഉറപ്പ്.