വടകര: പുരോഗമനം പ്രസംഗിക്കുന്ന ഡിവൈഎഫ്‌ഐ സദാചാര പോലീസ് ചമഞ്ഞ് താലിബാനെ മാതൃകയാക്കുകയാണെന്ന് മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ബിന്ദു കൃഷ്ണ കുറ്റപ്പെടുത്തി. സദാചാര ഗുണ്ടായിസത്തിനെതിരെ മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി വടകരയില്‍ സംഘടിപ്പിച്ച ‘പെണ്ണൊരുമ’ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. സംഭവത്തില്‍ ഡിവൈഎഫ്‌ഐ മാപ്പുപറയണം. ഡിവൈഎഫ്‌ഐയുടെ താലിബാനിസത്തിനെതിരെ ജനകീയകൂട്ടായ്മ ഉയരണമെന്ന് ബിന്ദു കൃഷ്ണ ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റഉഷാദേവി അധ്യക്ഷത വഹിച്ചു. കെപിസിസി ജനറല്‍ സെക്രട്ടറി സുമ ബാലകൃഷ്ണന്‍, പാറക്കല്‍ അബ്ദുള്ള, രത്‌നവല്ലി, അഡ്വ. ഇ.നാരായണന്‍ നായര്‍, ഷീബ ചെരണ്ടത്തൂര്‍, ശശിധരന്‍ കരിമ്പനപ്പാലം, പ്രമോദ് കോട്ടപ്പള്ളി, കാവില്‍ രാധാകൃഷ്ണന്‍, പുറന്തോടത്ത് സുകുമാരന്‍, കെ.ടി. സിന്ധു, തിരുവള്ളൂര്‍ മുരളി, പി.കെ. വൃന്ദ എന്നിവര്‍ സംസാരിച്ചു.
ഡിവൈഎഫ്‌ഐ താലിബാനെ മാതൃകയാക്കുന്നു: ബിന്ദു കൃഷ്ണ
