ലണ്ടന്‍: എന്‍എച്ച്എസ് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ഒഴിവു പരിഹരിക്കാനാാവാതെ തുടരുന്നതിന് അധികൃതര്‍ പുതിയ മാര്‍ഗം തേടുന്നു.
നഴ്‌സുമാരെ പരിശീലിപ്പിച്ച് ഡോക്ടര്‍മാരുടെ ചില ദൗത്യങ്ങള്‍ ഏല്‍പ്പിക്കാനാണ് നീക്കം. നിലവില്‍ ജൂണിയര്‍ ഡോക്ടര്‍മാര്‍ക്കു കൈക്കൊള്ളാന്‍ സാധിക്കുന്ന ചില തീരുമാനങ്ങള്‍ സീനിയര്‍ നഴ്‌സുമാരെ ഏല്‍പ്പിക്കാനുള്ള പരിശീലനം നല്‍കാന്‍ തീരുമാനമായിക്കഴിഞ്ഞു.
ആശുപത്രികള്‍ക്കും ജിപി സര്‍ജറികള്‍ക്കും വേണ്ടി തയാറാക്കിയിരിക്കുന്ന പദ്ധതി, നഴ്‌സുമാരുടെ ജോലി ആധുനീകവത്കരിക്കുന്നതിന്റെ ഭാഗമാണി ഈ നടപടി എന്നാണ് ഔദ്യോഗിക വിശദീകരണം.
ഡോക്ടര്‍മാരുടെ ക്ഷാമത്തിനു പുറമേ, ശമ്പള പ്രശ്‌നത്തില്‍ ജൂണിയര്‍ ഡോക്ടര്‍മാരും എംപിമാരും തമ്മിലുള്ള തര്‍ക്കം പരിഹരിക്കപ്പെടാതെ തുടരുകയുമാണ്. ഇവര്‍ സമരത്തിലേക്കു നീങ്ങിയാല്‍ എങ്ങനെ നേരിടും എന്നു ചിന്തിച്ചതിന്റെ കൂടി ഫലമാണ് നഴ്‌സുമാര്‍ക്കു നല്‍കാന്‍ പോകുന്ന പരിശീലനം.
റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍