ബാഹുബലി എന്ന ചിത്രത്തിന് ശേഷം താരമൂല്യം വാനോളമുയര്‍ന്ന തമന്ന ഭാട്ടിയ എന്ന തെന്നിന്ത്യന്‍ താരസുന്ദരി മലയാള സിനിമയിലേക്കെത്തുന്നു. ദിലീപ് നായകനാകുന്ന കമ്മാരസംഭവം എന്ന ചിത്രത്തിലൂടെയാണ് തമന്ന മലയാള സിനിമയില്‍ അരങ്ങേറുന്നത്. വാര്‍ത്ത തമന്ന സ്ഥിരീകരിച്ചു എന്നാണു റിപ്പോര്‍ട്ടുകള്‍. സംവിധായകന്‍ രതീഷ് അമ്പാട്ടുമായിട്ടുള്ള പരിചയമാണ് തമന്നയെ മലയാളത്തിലെത്തിക്കുന്നത്.
രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത ഒരു പരസ്യത്തില്‍ തമന്ന അഭിനിയച്ചിരുന്നു. ചിത്രത്തിന്റെ വണ്‍ ലൈന്‍ കേട്ടപ്പോള്‍ തന്നെ നടി തയ്യാറായത്രെ. മലയാളത്തില്‍ താന്‍ തുടക്കം കുറിക്കേണ്ടത് ഈ ചിത്രത്തിലൂടെ തന്നെയാണെന്ന് പറഞ്ഞുകൊണ്ടാണ് തമന്ന ചിത്രമേറ്റെടുത്തത്. നടന്‍ സിദ്ധാര്‍ഥും ഈ ചിത്രത്തിലൂടെ മലയാളത്തിലെത്തുന്നു. കേരളത്തിലെ ഒരു പ്രശസ്ത കമ്യൂണിസ്റ്റുകാരനെ കുറിച്ച് പറയുന്ന ചിത്രമാണ് കമ്മാരസംഭവം.