തമന്ന വീണ്ടും കരുത്തുറ്റ വേഷത്തില്‍

tamana100616ചിമ്പു മൂന്നു വ്യത്യസ്ത വേഷങ്ങളിലെത്തുന്ന എ.എ.എ എന്ന ചിത്രത്തില്‍ തമന്നയും വളരെ ശക്തമായ കഥാപാത്രമായെത്തുന്നു. ആദിക് രവിചന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വളരെ പ്രാധാന്യമുള്ള വേഷമാണ് തമന്നയ്ക്ക്. ചിത്രത്തിന്റെ കഥ കേട്ട തമന്ന ഉടന്‍ തന്നെ അഭിനയിക്കാമെന്ന് സമ്മതിച്ചതായി സംവിധായകന്‍ പറയുന്നു. റൊമാന്‍സ് സീനുകള്‍ക്കും ഡാന്‍സ് നമ്പറുകള്‍ക്കും മാത്രമല്ല തമന്ന ചിത്രത്തിലുള്ളതെന്നും സംവിധായകനും വ്യക്തമാക്കി. ചിത്രത്തിന്റെ കഥാഗതിയെ തന്നെ സ്വാധീനിക്കുന്ന കഥാപാത്രമാണത്രേ തമന്നയ്ക്ക്.

ശ്രിയ ശരണാണ് ചിത്രത്തിലെ മറ്റൊരു നായിക . ചിമ്പു മൂന്നു വേഷങ്ങളിലെത്തുന്നതിനാല്‍ ഇനിയൊരു നായിക കൂടി കാണുമോ എന്ന ചോദ്യത്തിന് അതിന് സിനിമ റിലീസ് ആവുന്നതുവരെ കാത്തിരിക്കണമെന്നും ചിലപ്പോള്‍ മൂന്നാമതൊരു നായിക കാണാം… കാണാതിരിക്കാം എന്നായിരുന്നു സംവിധായകന്റെ മറുപടി. ഈ മാസം തമന്ന ചിത്രത്തില്‍ ജോയിന്‍ ചെയ്യും. രണ്ടര മാസത്തിനുള്ളില്‍ ചിത്രീകരണം പൂര്‍ത്തീകരിക്കാനാണ് തീരുമാനം.

Related posts