തളിപ്പറമ്പിലെ നാലുവരിപ്പാതയില്‍ പാര്‍ക്കിംഗ് വ്യാപകം

knr-parkingതളിപ്പറമ്പ്: തളിപ്പറമ്പിലെ നാലുവരിപ്പാത പാര്‍ക്കിംഗ് കേന്ദ്രമായതോടെ ദേശീയപാതയില്‍ ഗതാഗത തടസം പതിവായി.   തളിപ്പറമ്പിലെ വികസനപാതയിലെ നാഴികക്കല്ല് എന്ന് വിശേഷിപ്പിക്കപ്പെട്ട നാലുവരിപ്പാതയില്‍ ഇന്ത്യന്‍ കോഫി ഹൗസിന് മുന്നില്‍ നിന്നും പ്ലാസ ജംഗഷന്‍ വരെയുള്ള ഭാഗത്താണ് ഇരുചക്ര വാഹനങ്ങളും മറ്റ് ചെറുകിട വാഹനങ്ങളും തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്തിരിക്കുന്നത്.

രാവിലെ പാര്‍ക്ക് ചെയ്യുന്ന ഈ വാഹനങ്ങളില്‍ ഭൂരിഭാഗവും എടുത്തുകൊണ്ടുപോകുന്നത് സന്ധ്യയോടെയാണ്. ഇത് കാരണം  ബസ്സ് ഉള്‍പ്പെടെയുള്ള  വലിയ വാഹനങ്ങള്‍ക്ക് കടന്നുപോകാന്‍ ഇടമില്ലാതെ ദേശീയപാതയില്‍ ഗതാഗത തടസം നാള്‍ക്കുനാള്‍ കൂടിവരികയാണ്. ഇവിടെ മൂന്ന് കടകള്‍ നാലുവരിപ്പാതയുടെ വലിയ ഭാഗം കൈയേറി ട്രാഫിക് കോണുകളും വച്ചിട്ടുണ്ട്.

ഈ സ്ഥലം തങ്ങളുടെ സ്വന്തം പോലെയാണ് ഇവര്‍ കാണുന്നത്. എന്നാല്‍ മറ്റ്  സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ ഇരുചക്രവാഹവനങ്ങളുടെ വേലിക്കെട്ടുകള്‍ തന്നെയാണ് ഉയരുന്നത്.  നാട്ടുകാരും നിരവധി സംഘടനകളും ഇക്കാര്യം ബന്ധപ്പെട്ടവരെ അറിയിച്ചുവെങ്കിലും നടപടികള്‍ സ്വീകരിച്ചില്ലെന്ന് പരാതിയുണ്ട്. വികസനത്തിന്റെ പേരില്‍ നടപ്പിലാക്കിയ പദ്ധതി വെളുക്കാന്‍ തേച്ചത് പാണ്ടായ പോലെ എന്ന നിലയിലാണെന്ന് ആളുകള്‍ പറഞ്ഞുതുടങ്ങിയിട്ടുണ്ട്.

Related posts