ശ്മശാനമായി മാറിയ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷന്‍ മുറ്റമാണ് പുല്ലുപിടിപ്പിച്ച് മനോഹരമാക്കിയത്. സിഐ കെ.വിനോദ്കുമാര്‍ പ്രിന്‍സിപ്പല്‍ എസ്‌ഐ പി.രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ സ്റ്റേഷനിലെ എല്ലാ പോലീസുകാരും നടത്തിയ ശ്രമദാനം വഴിയാണ് സ്‌റ്റേഷന്‍ വളപ്പ് ശുചീകരിച്ചത്.
ഈ ഭാഗത്ത് ഉണ്ടായിരുന്ന പിടിച്ചെടുത്ത വാഹനങ്ങളും പഴയ സ്‌ളാബുകളും മറ്റും നീക്കം ചെയ്തശേഷമാണ് പൂന്തോട്ടവും പുല്‍ത്തകിടിയും നിര്‍മ്മിച്ച് പരിസരം മനോഹരമാക്കിയത്. സ്‌റ്റേഷനിലെത്തുന്നവരുടെ കണ്ണിന് ആനന്ദംപകരുന്ന കാഴ്ച്ചയായി ഇത് മാറിയിരിക്കയാണ്. പോലീസുകാര്‍ തന്നെയാണ് ഗാര്‍ഡനും പുല്‍ത്തകിടിയും സംരക്ഷിക്കാനും ശ്രദ്ധിക്കുന്നത്.