താന്‍ മരിച്ചിട്ടില്ലെന്ന് അറിയിക്കാന്‍ വീഡിയോ മെസേജ് അയ്‌ക്കേണ്ടി വന്നാലോ. അത്തരം ഒരു ഗതികേടാണ് തമിഴ് ഹാസ്യ നടന്‍ സെന്തിലിന് ഉണ്ടായത്. സെന്തില്‍ മരിച്ചുവെന്ന രീതിയില്‍ കഴിഞ്ഞദിവസം വാര്‍ത്തകള്‍ വന്നിരുന്നു. അതിനെ തുടര്‍ന്നാണ് സെന്തില്‍ താന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും മുമ്പ് വന്ന വാര്‍ത്തകള്‍ തെറ്റാണെന്നും പറഞ്ഞ് രംഗത്തു വന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് സെന്തില്‍ മരിച്ചു എന്ന രീതിയിലുള്ള വാര്‍ത്തകള്‍ വന്നത്.
തന്റെ സുഹൃത്തുക്കളും ആരാധകരും ഈ വാര്‍ത്ത വിശ്വസിക്കരുതെന്ന് അഭ്യര്‍ഥിച്ചു കൊണ്ടായിരുന്നു നടന്റെ വീഡിയോ മെസേജ്. ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ആരാണെന്ന് അറിയില്ലെങ്കിലും ഇത്തരം വാര്‍ത്തകള്‍ക്ക് വന്‍ പ്രചാരം കിട്ടുമെന്നുള്ള കുരുട്ടു ബുദ്ധി തന്നെയാണ് വ്യാജ വാര്‍ത്തകള്‍ പടച്ചുവിടാന്‍ ഇത്തരക്കാരെ പ്രേരിപ്പിക്കുന്നത്.