താലൂക്ക് ആശുപത്രി മാലിന്യം ഒഴുകുന്നതു പുഴയിലേക്ക്

PKD-MALINJALAMആലത്തൂര്‍: മഴ തുടങ്ങിയതോടെ പുഴകളില്‍ നീരൊഴുക്കു കൂടിിയതോടെ മഴക്കാലരോഗങ്ങളും ആരോഗ്യവകുപ്പിന്റെ ബോധവത്കരണവും തുടങ്ങി. എന്നാല്‍ ആലത്തൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്നുള്ള മാലിന്യം ഒഴുകി സമീപത്തെ തോട്ടിലേക്കും അവിടെനിന്ന് ഗായത്രിപുഴയിലേക്കുമാണ് എത്തിച്ചേരുന്നത്. ആലത്തൂര്‍ ഗ്രാമപഞ്ചായത്തിലുള്ള ആശുപത്രിയിലെ മാലിന്യം അവര്‍ക്ക് ദുരിതമല്ലെങ്കിലും അയല്‍ പഞ്ചായത്തുകളായ കാവശേരി, തരൂര്‍ എന്നിവിടങ്ങളിലെ കുടിവെള്ളപദ്ധതികള്‍ സ്ഥിതിചെയ്യുന്നത് ഗായത്രിപുഴയിലാണ്.

അതുകൊണ്ടുതന്നെ എല്ലാ ദുരിതങ്ങളും അനുഭവിക്കേണ്ടതും അവരാണ്.ആശുപത്രിയില്‍ മാലിന്യം സംസ്കരിച്ചശേഷം പുറത്തേക്കു വിടുന്ന വെള്ളമാണ് സംസ്കരണ സംവിധാനമില്ലാത്തതിനാല്‍ നേരെ തോട്ടിലേക്കും അവിടെനിന്ന് പുഴയിലേക്കും ഒഴുകിപോകുന്നത്.പുറമേയുള്ള സ്ഥാപനങ്ങളിലും മറ്റും ശുചിത്വ പരിശോധന നടത്തി പരിഹാരം നിര്‍ദേശങ്ങളുമായി ഓടിനടക്കുന്ന ആരോഗ്യവകുപ്പ് ഫീല്‍ഡ് ജീവനക്കാര്‍ ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിക്കാന്‍ ശ്രമിക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. വേനലില്‍ തോട്ടില്‍ കെട്ടിനില്ക്കുന്ന മാലിന്യം മഴ പെയ്യുന്നതോടെ ഒഴുകി പുഴയിലെത്തുന്നു. തുടര്‍ന്ന് പുഴയില്‍ കുടിവെള്ള ശേഖരണത്തിനായി നിര്‍മിച്ചിട്ടുള്ള ചെക്ക്ഡാമുകളിലും കലരുകയാണ്.

Related posts