താഴെത്തട്ടിലുള്ളവരെ ഉയര്‍ത്താന്‍ യുഡിഎഫ് പരിശ്രമിച്ചെന്ന് സതീശന്‍

VT-SATHEESANപറവൂര്‍: സമൂഹത്തിലെ താഴെത്തട്ടില്‍ പ്രവര്‍ത്തിക്കുന്ന അസംഘടിത തൊഴിലാളികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്താന്‍ യുഡിഎഫ് ഗവണ്‍മെന്റ് പരിശ്രമിച്ചതിന്റെ ഫലമായി 51 ലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷനുകള്‍ നല്‍കുന്നുണെ്ടന്ന് വി.ഡി. സതീശന്‍ എംഎല്‍എ പറഞ്ഞു.

കേരള സ്റ്റേറ്റ് ആര്‍ട്ടിസാന്‍സ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പെന്‍ഷനുകള്‍ക്കൊപ്പം വാര്‍ധക്യകാല പെന്‍ഷന്‍, വിധവാ പെന്‍ഷന്‍ തുടങ്ങിയ ക്ഷേമപെന്‍ഷനുകള്‍കൂടി വാങ്ങാമെന്ന തീരുമാനമെടുത്തത് യുഡിഎഫ് ഗവണ്‍മെന്റാണ്. തൊഴിലാളികളുടെ വളര്‍ച്ചയ്ക്ക് ഭരണത്തുടര്‍ച്ച ആവശ്യമാണെന്നും സതീശന്‍ പറഞ്ഞു.

ജില്ലാ പ്രസിഡന്റ് വി.എച്ച്. ജമാല്‍ അധ്യക്ഷത വഹിച്ചു. വത്സല പ്രസന്നകുമാര്‍, വി.പി. ജോര്‍ജ്, കൊച്ചുത്രേസ്യ ജോയ്, മുഹമ്മദ് ഷിയാസ്, പി.വി. ലാജു, പി.ആര്‍. സൈജന്‍, മേരി ജോളി, രമേഷ് ഡി. കുറുപ്പ്, ഡി. രാജ്കുമാര്‍, എം.ജെ. രാജു, ജെസി രാജു, റീന ഫ്രാന്‍സിസ്, സോഫി ജോജോ എന്നിവര്‍ പ്രസംഗിച്ചു.

Related posts