ഡ​ൽ​ഹി​യി​ൽ സ​ർ​ക്കാ​ർ ക്ലി​നി​ക്കി​ലെ ഡോ​ക്ട​ർ​ക്കും കൊ​റോ​ണ; രോ​ഗി​ക​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ (മൊ​ഹ​ല്ല ക്ലി​നി​ക്ക്) ഡോ​ക്ട​ർ​ക്കും കൊ​റോ​ണ വൈ​റ​സ് (കോ​വി​ഡ്-19) സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ഡോ​ക്ട​റു​ടെ അ​ടു​ത്ത് ചി​കി​ത്സ തേ​ടി​യ രോ​ഗി​ക​ളെ​ല്ലാം നി​രീ​ക്ഷ​ണ​ത്തി​ലാ​യി. വ​ട​ക്കു​കി​ഴ​ക്ക​ൻ ഡ​ൽ​ഹി​യി​ലെ മൗ​ജ്പു​രി​ലെ മൊ​ഹ​ല്ല ക്ലി​നി​ക്കി​ലെ ഡോ​ക്ട​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

മാ​ർ​ച്ച് 12 നും 18 ​നും ഇ​ട​യി​ൽ ക്ലി​നി​ക്കി​ലെ​ത്തി​യ​വ​രെ​ല്ലാം ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ക്കാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഡോ​ക്ട​ർ വി​ദേ​ശ​യാ​ത്ര ക​ഴി​ഞ്ഞെ​ത്തി​യ ആ​ളാ​ണോ ഇ​ത്ത​രം ആ​ളു​ക​ളു​മാ​യി സ​മ്പ​ർ​ക്കം ഉ​ണ്ടാ​യി​രു​ന്നോ എ​ന്ന​തു സം​ബ​ന്ധി​ച്ച് ഇ​തു​വ​രെ അ​റി​വാ​യി​ട്ടി​ല്ല.

ഡ​ൽ​ഹി സ​ർ​ക്കാ​ർ രൂ​പീ​ക​രി​ച്ച ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റു​ക​ളാ​ണ് മൊ​ഹ​ല്ല ക്ലി​നി​ക്കു​ക​ൾ. സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന ആ​ളു​ക​ളാ​ണ് മി​ക്ക​വാ​റും പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത്. ഈ ​വി​ഭാ​ഗ​ത്തി​നി​ട​യി​ൽ രോ​ഗം വ്യാ​പി​ച്ചാ​ൽ പ്ര​ത്യാ​ഘാ​തം വ​ലു​താ​യി​രി​ക്കു​മെ​ന്നാ​ണ് ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ശ​ങ്ക. നേ​ര​ത്തെ ഡ​ൽ​ഹി ക​ലാ​പ​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ പ്ര​ദേ​ശം കൂ​ടി​യാ​ണ് മൗ​ജ്പു​ർ.

Related posts

Leave a Comment