തിരിച്ചുവരവിനൊരുങ്ങി സിദ്ധാര്‍ഥ്

sidharthസിദ്ധാര്‍ഥ് ഭരതന്‍ തിരക്കഥ പൂര്‍ത്തിയാക്കുന്നതിന്റെ തിരക്കിലാണ്. കാര്‍ അപകടത്തില്‍ നിന്നു രക്ഷപ്പെട്ടതിനുശേഷം നീണ്ട കാലത്തെ ചികിത്സയ്‌ക്കൊടുവില്‍ വീണ്ടും സിനിമ രംഗത്തേക്ക് തിരിച്ച് വരവിനൊരുങ്ങുകയാണ് സിദ്ധാര്‍ഥ് ഭരതന്‍.

ജയസൂര്യയാണ് സിദ്ധാര്‍ഥിന്റെ പുതിയ ചിത്രത്തിലെ നായകന്‍. മുരളി ഗോപി, സുരാജ് വെഞ്ഞാറമ്മൂട്, കെപിഎസി ലളിത എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. ബാക്കിയുള്ള കഥാപാത്രങ്ങളെ ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ വര്‍ഷം അവസാനത്തോടെ ചിത്രീകരണം ആരംഭിക്കും. പഴയ കഥ വ്യത്യസ്തമായ രീതിയില്‍ കൊണ്ടുവരാനാണ് ശ്രമിക്കുന്നതെന്ന് സംവിധായകന്‍ പറഞ്ഞു.  ചിത്രത്തില്‍ 36 വയസുകാരനായ അനില്‍ എന്ന കഥാപാത്രത്തെയാണ് ജയസൂര്യ അവതരിപ്പിക്കുന്നത്.

Related posts