സര്‍ക്കാരിന് ആശംസയറിയിച്ച് വി.എസ് ; ഐശ്യര്യപൂര്‍ണ്ണമായ ഒരു കേരളം കെട്ടിപ്പ ടുക്കാന്‍ പൂര്‍ണ്ണമായ ജനപങ്കാളിത്ത ത്തോടെ പിണറായിക്ക്് കഴിയട്ടേയെന്ന് ഫേസ്ബുക്ക് പേജിലൂടെയാണ് ആശംസ

VSതിരുവനന്തപുരം: പിണറായി സര്‍ക്കാരിന് ആശംസയറിച്ച് മുതിര്‍ന്ന സിപിഎം നേതാവ് വി.എസ്. അച്ച്യുതാനന്ദന്‍. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ്് പുതിയ സര്‍ക്കാരിനു വി.എസ് ആശംസയറിയിച്ചത്.”നിയുക്ത മുഖ്യമന്ത്രി സഖാവ് പിണറായി വിജയന്‍ പുതിയ സര്‍ക്കാരിന്റെ നയ സമീപനങ്ങളും നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന ചില നടപടികളും വ്യക്തമാക്കിയിട്ടുണ്ട് . ഇവ സ്വാഗതാര്‍ഹങ്ങളാണ്’- എന്നു തുടങ്ങുന്ന കുറിപ്പില്‍ ഈ നടപടി മികച്ച തുടക്കമായാണ് താന്‍ കാണുന്നതെന്നും വ്യക്തമാക്കുന്നു.

നിയുക്ത മുഖ്യമന്ത്രിക്കും മറ്റ് നിയുക്ത മന്ത്രിമാര്‍ക്കും അഭിവാദ്യങ്ങള്‍ അര്‍പ്പിച്ച വി.എസ് ഐശ്യര്യപൂര്‍ണ്ണമായ ഒരു കേരളം കെട്ടിപ്പടുക്കാന്‍ പൂര്‍ണ്ണമായ ജനപങ്കാളിത്തത്തോടെ ഇവര്‍ക്ക് കഴിയും എന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും കൂട്ടിച്ചേര്‍ത്തു.

അതോടൊപ്പം, ഇതിനകം തന്നെ ഭീക്ഷണിയുടെ സ്വരം മുഴക്കി കൊണ്ട് ചില കേന്ദ്ര മന്ത്രിമാര്‍ രംഗത്ത് വന്നിട്ടുണ്‌ടെന്നും, ഒരു പുരോഗമന സര്‍ക്കാരിനെ താഴെയിറക്കാന്‍ എന്തും ചെയ്യാന്‍ മടിക്കാത്ത ഈ കൂട്ടത്തിനെതിരെ സദാ ജാഗരൂഗരായിരിക്കണമെന്നും ഒര്‍മ്മിപ്പിച്ചുകൊണ്ടാണ് വി.എസ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

Related posts