തിരുവില്വാമല: ആളുകളെ ഭയപ്പെടുത്തി കാളകൂറ്റന്മാരും പശുക്കളും തിരുവില്വാമലയില്‍ അലഞ്ഞുതിരിയുന്നു. ടൗണ്‍ പരസിരം, ശ്രീവില്വാദ്രിനാഥ ക്ഷേത്രം, പാമ്പാടി എന്നിവിടങ്ങളിലെല്ലാം കാളകള്‍ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. ഇടയ്ക്കിടക്ക് ഇവ കൊമ്പുകോര്‍ക്കുമ്പോഴാണ് കൂടുതല്‍ ആക്രമണകാരികളാകുന്നത്. വെയിറ്റിംഗ് ഷെഡുകളിലും ബസ് സ്റ്റാന്‍ഡുകളിലും കടത്തിണ്ണകളിലുമെല്ലാം ഇവ കയറിനില്‍ക്കുന്നത് പതിവാണ്.
ഇന്നലെ ജോലിക്കഴിഞ്ഞ് വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന യുവതിയെ കാളകുത്തി മാരകമായി പരിക്കേല്‍പ്പിച്ചു. ഭാഗ്യംകൊണ്ടാണ് ജീവന് തിരിച്ചുകിട്ടിയത്. ഇടയ്ക്കിടെ കൊമ്പുകോര്‍ക്കുന്നത് ഗതാഗത തടസത്തിനും ഇടയാക്കുന്നു. മണിക്കൂറുകളോളം ഗതാഗതക്കുരുക്കിനും കാരണമാകുന്നുണ്ട്. വിദ്യാര്‍ഥികള്‍ ഭയന്നാണ് പോകുന്നത്.
ടൗണിലെ വ്യാപാരികള്‍ക്കും ഇവയെ ഭയന്ന് കട തുറക്കാനാവാത്ത അവസ്ഥയാണ്. എത്ര ഓടിക്കാന്‍ ശ്രമിച്ചാലും മാറില്ലെന്ന് മാത്രമല്ല ആക്രമിക്കാന്‍ ശ്രമിക്കുകയും ചെയ്യും. മാത്രമല്ല, രാത്രിയാകുമ്പോള്‍ കൂട്ടംചേര്‍ന്ന് കടത്തിണ്ണകള്‍ വിശ്രമകേന്ദ്രങ്ങളാക്കുന്നു. പ്ലാസ്റ്റിക് വസ്തുക്കളും മാലിന്യങ്ങളും ഭക്ഷിക്കുന്ന ഇവയുടെ ചാണകത്തിനും അസഹ്യമായ ദുര്‍ഗന്ധമാണ്. കടകള്‍ തുറക്കുന്നതിനുമുമ്പ് ആദ്യം വെള്ളമൊഴിച്ച് കഴുകി വൃത്തിയാക്കേണ്ട അവസ്ഥയാണ്. ഇവയ്ക്കെതിരെ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടാവാത്തതില്‍ ആശങ്കയിലാണ് ജനങ്ങള്‍.