സീമയുടെ ആദ്യ വിവാഹം നീണ്ടത് വെറും മൂന്നുമാസം ! ഇപ്പോഴുള്ളത് നാലാം ഭര്‍ത്താവ്; അരി മുതലാളിയെ കുടുക്കിയതിനു പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ പാലക്കാടുകാരി; പദ്ധതി ആവിഷ്‌കരിച്ചത് മൂന്നു വര്‍ഷത്തെ തയ്യാറെടുപ്പിനൊടുവില്‍…

ഹണിട്രാപ്പില്‍ വീഴ്ത്തി പെരുമ്പാവൂരിലെ അരി വ്യവസായിയില്‍ നിന്ന് പണം തട്ടിയ ചാലക്കുടി വെറ്റിലപ്പാറ പെരിങ്ങല്‍കുത്ത് താഴശേരി സീമ (35)യ്ക്ക് പിന്നിലുള്ളത് വമ്പന്‍ സംഘം. ഒരു വര്‍ഷം നീണ്ട ഫേസ്ബുക്ക് ബന്ധം മുതലെടുത്താണ് യുവതി തട്ടിപ്പ് നടത്തിയത്. 50 ലക്ഷം തട്ടിയ ശേഷം ബലാല്‍സംഗം ചെയ്തുവെന്ന് ഭാര്യയോടു പറഞ്ഞ് പണം തട്ടുമെന്നുള്ള ഭീഷണിയും കൂടിയായപ്പോള്‍ വ്യവസായി പരാതി നല്‍കുകയായിരുന്നു.

സീമ ബിജു കര്‍ണ്ണനുമായി നടത്തിയ ചാറ്റിന്റെ വിശദവിവരങ്ങളും ബാങ്ക് വഴി പണം കൈമാറിയതിന്റെ വിവരങ്ങളും പൊലീസിനു ലഭിച്ചിട്ടുണ്ട്. പരാതിക്കാരനെ വാട്സാപ്പിലൂടെ ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ ക്ലിപ്പുകളുടെയും മറ്റും അടിസ്ഥാനത്തിലാണ് അറസ്റ്റ്. നടിയെന്ന വ്യാജേനയാണ് അരി മുതലാളിയുമായി സീമ അടുത്തത്.

ബാങ്ക് വഴിയും നേരിട്ടുമാണ് പണം കൈപ്പറ്റിയതെന്നാണ് വിവരം. ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനായി ഉപയോഗിക്കുന്ന സ്വകാര്യദ്യശ്യങ്ങള്‍ ചിത്രീകരിക്കല്‍ ഈ കേസില്‍ ഉണ്ടായിട്ടുണ്ടോ എന്നും അന്വേഷിക്കുന്നതായി പെരുമ്പാവൂര്‍ പോലീസ് വ്യക്തമാക്കി. സീമയുടെ സുഹൃത്ത് പാലക്കാട് സ്വദേശി കൃതിയെയും പൊലീസ് തിരയുന്നുണ്ട്. തട്ടിപ്പിന്റെ ആസൂത്രണം കൃതിയുടേതാണെണ് സൂചന. സിനിമ മേഖലയിലും പൊലീസിലും രാഷ്ടീയ പാര്‍ട്ടികളിലും സീമയ്ക്കു ബന്ധമുള്ളതായി പറയുന്നു.

ഫേസ്ബുക്ക് വഴി പരിചയപ്പെട്ട് 19 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയ സംഭവത്തിലെ ഇടനിലക്കാരി വെറ്റിലപ്പാറ ചിക്ലായി പുതിയേടത്ത് സിന്ധുവിന്റെ സുഹൃത്താണ് സീമ. സമാനമായ ഒട്ടേറെ സംഭവങ്ങളില്‍ പ്രതിയായ സിന്ധുവിനൊപ്പം സീമയും കേസുകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. സീമയെയും ഒപ്പം അറസ്റ്റിലായ ചേരാനല്ലൂര്‍ മുള്ളേരി മനത്തില്‍ ഷാഹിനെയും വിശദമായി പൊലീസ് ചെദ്യം ചെയ്യും. ഷാഹിന്‍ സീമയുടെ കാമുകനാണ്. ഭീഷണിപ്പെടുത്തി പണം തട്ടല്‍, ചാരായം വാറ്റ്, പട്ടികജാതിക്കാരെ ആക്രമിക്കല്‍ തുടങ്ങിയ കേസുകള്‍ സീമയ്ക്ക് എതിരെയുണ്ടെന്നും എന്നാല്‍ ഷാഹിനെതിരെ മറ്റു കേസുകളില്ലെന്നും പൊലീസ് അറിയിച്ചു.

വ്യവസായിയില്‍ നിന്ന് ആദ്യം 40 ലക്ഷം തട്ടിയ സീമ, പിന്നീട് 10 ലക്ഷം കൂടി തട്ടുകയായിരുന്നു. ഇതിനു ശേഷവും ഭീഷണി തുടര്‍ന്നതോടെയാണ് വ്യവസായി പോലീസിനെ സമീപിച്ചത്. മൂന്നു വര്‍ഷം വല വിരിച്ചു കാത്തിരുന്നാണ് സീമയും സംഘവും അരി വ്യവസായിയെ വീഴ്ത്തിയത്.
ചെറുപ്പത്തില്‍ വിവാഹം കഴിഞ്ഞ സീമ മൂന്ന് മാസം കഴിയും മുമ്പ് ബന്ധം പിരിഞ്ഞു. വഴിവിട്ട ജീവിതം നയിച്ച സീമ ആലുവ, അങ്കമാലി, തൃശൂര്‍, ആലപ്പുഴ തുടങ്ങിയ സ്ഥലങ്ങളില്‍ വാടകയ്ക്കു താമസിച്ചിട്ടുണ്ട്. നാലാമത്തെ ഭര്‍ത്താവിനൊപ്പമാണു ഇപ്പോള്‍ ചാലക്കുടിയില്‍ താമസിക്കുന്നത്. പെണ്‍കുട്ടികള്‍ക്കായി തുടക്കത്തില്‍ വലിയതുക വീട്ടുകാരെ ഏല്‍പ്പിച്ചു സിനിമാനടിയാക്കാമെന്ന വാഗ്ദാനവും നല്‍കാറുണ്ട്. സീമയ്ക്ക് അമ്മു, അബി എന്നീ വിളിപ്പേരുകളുമുണ്ട്.

കഴിഞ്ഞ മാസം പെണ്‍വാണിഭത്തിന് തൃശൂരില്‍ നിന്ന് ഇവരെ പോലീസ് പൊക്കിയിരുന്നു. ഇതര സംസ്ഥാനക്കാരികളായ പെണ്‍കുട്ടികളടക്കം ആറുപേരാണ് അന്ന് അറസ്റ്റിലായത്. വാട്സാപ് ഗ്രൂപ്പുകളിലൂടെയും മറ്റും പരിചയപ്പെടുന്നവരുടെ സാമ്പത്തികനില പഠിച്ചശേഷമാണ് അവരെ വലയിലാക്കുന്നതും തട്ടിപ്പില്‍ പെടുത്തുന്നതും. സ്ത്രീകളും പുരുഷന്മാരും അടങ്ങുന്നതാണ് മിക്ക തട്ടിപ്പു സംഘങ്ങളും. സ്ത്രീകളെ ഉപയോഗിച്ച് സമ്പന്നരെ ആകര്‍ഷിച്ചു വലയിലാക്കുകയാണ് പതിവ്.

നിലവില്‍ അരിവ്യവസായിയില്‍ നിന്നു തട്ടിയത് 50 ലക്ഷം രൂപയാണെന്നാണ് പുറത്തു വന്നതെങ്കിലും ഒരു കോടി രൂപയോളം തട്ടിപ്പു സംഘം കൈക്കലാക്കിയതായാണ് വിവരം. ഇത്തരക്കാരുടെ ഇരകള്‍ സമൂഹത്തിലെ ഉന്നതരായതിനാല്‍ തട്ടിപ്പിനിരയായാലും മാനക്കേട് ഭയന്ന് മിക്കവരും സംഭവം പുറത്തു പറയാറില്ല. ഇത്തരക്കാര്‍ക്ക് വളമാവുന്നതും ഇതു തന്നെ.

Related posts