തീയറ്ററുകളെ പൂരപ്പറമ്പാക്കാന്‍ ടിന്റുമോന്‍ വരുന്നു

santhoshഏറെനാളത്തെ ഇടവേളയ്ക്കു ശേഷം പുതിയ ചിത്രവുമായി സന്തോഷ് പണ്ഡിറ്റ്. ടിന്റുമോന്‍ എന്ന കോടീശ്വരന്‍ എന്ന പുതിയ ചിത്രം വെള്ളിയാഴ്ച റിലീസ് ചെയ്യുമെന്ന് സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പേജില്‍ അറിയിച്ചു.പ്രേക്ഷകര്‍ ആകാംക്ഷാപൂര്‍വം കാത്തിരുന്ന ചിത്രം തീയറ്ററുകള്‍ അടക്കിവാഴാന്‍ നാളെ എത്തുന്നുവെന്നാണ് സന്തോഷ് പണ്ഡിറ്റ് പോസ്റ്റ് ചെയ്ത്. ചിത്രത്തിന്റെ ടീസര്‍ വീഡിയോ നേരത്തെ യൂട്യൂബില്‍ റിലീസ് ചെയ്തിരുന്നു. മുന്‍ ചിത്രങ്ങളിലേതു പോലെ ഛായാഗ്രഹണം ഒഴികെയുള്ള എല്ലാ ചലച്ചിത്രജോലികളും സന്തോഷ് തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ടീസര്‍ കാണാം:

Related posts