അബൂജ: തീവ്രവാദ സംഘടനയായ ബോക്കോ ഹറാമിന്റെ തടവില്‍ നിന്ന് മോചനം ലഭിച്ച ചിബോക് പെണ്‍കുട്ടികള്‍ സ്വദേശത്ത് തിരിച്ചെത്തി. രണ്ടുവര്‍ഷത്തെ തടവു ജീവതത്തിനൊടുവില്‍ നാട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടികളെ കുടുംബാംഗങ്ങളും സുഹൃത്തുകളും ചേര്‍ന്ന് സ്നേഹപൂര്‍വം സ്വീകരിച്ചു. ആനന്ദക്കണ്ണീരൊഴുക്കി പെണ്‍കുട്ടികളെ സ്വീകരിച്ച കുടുംബാംഗങ്ങള്‍ നൃത്തമാടി വരവ് ആഘോഷമാക്കി. ബോക്കോ ഹറാം തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ചിരുന്ന 21 ചിബോക്ക് പെണ്‍കുട്ടികളാണ് തിരിച്ചെത്തിയത്.
2014ല്‍ നൈജീരിയയിലെ ചിബോക് ഗേള്‍സ് സെക്കന്‍ഡറി സ്കൂളില്‍നിന്നു തട്ടിക്കൊണ്ടുപോയ 270 പെണ്‍കുട്ടികളില്‍പ്പെട്ടവരാണ് മോചിതരായത്. നൈജീരിയയില്‍ ജയിലിലായിരുന്ന നാലു തീവ്രവാദികളെ വിട്ടുനല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതോടെ ഇവരില്‍ 21 പേരുടെ പെണ്‍കുട്ടികളുടെ മോചനം സാധ്യമായത്. ഇനിയും നിരവധി പേര് ബോക്കോ ഹറാമിന്റെ കസ്റ്റഡിയിലുണ്ട്.