തൃക്കടവൂര്‍ സിഎച്ച്‌സി ലോകാരോഗ്യ ദിനം ആചരിച്ചു

KLM-HEATHഅഞ്ചാലുംമൂട്: ജീവിതശൈലീ രോഗങ്ങള്‍ക്കെതിരെ ബോധവത്ക്കരണ ക്ലാസ്, പ്രമേഹ, രക്തസമ്മര്‍ദ പരിശോധന എന്നിവയോടെ തൃക്കടവൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം ലോകാരോഗ്യ ദിനം ആചരിച്ചു. ഡോ.എ.കെ.അഞ്ജന ദേവി ഉദ്ഘാടനം ചെയ്തു. സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ ഗോപിനാഥ്, ജൂനിയര്‍ എച്ച്‌ഐ വിജീഷ് എന്നിവര്‍ ക്ലാസെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. ബാലഗോപാല്‍ സ്വാഗതം പറഞ്ഞു. ജെപിഎച്ച്എന്‍ലത,  മര്‍സിലിന്‍, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

അഞ്ചാലുംമൂട് കവലയിലെ  വില്ലേജ് ഓഫീസ് അങ്കണത്തില്‍ നടന്ന പ്രമേഹ, രക്തസമ്മര്‍ദ പരിശോധന ക്യാമ്പില്‍ ധാരാളം സ്ത്രീകളും പുരുഷന്മാരും, യുവതീ, യുവാക്കളും, പങ്കെടുത്തു. ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.ആര്‍. ബാലഗോപാല്‍, ജെഎച്ച്‌ഐ രാജേഷ്,  പ്രതിഭ, വിജീഷ്, ശ്രീകുമാരി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. പുതിയ പ്രമേഹ രോഗിയെ ക്യാമ്പിലെ പരിശോധനയില്‍ കണ്ടെത്തി. ബോധവത്ക്കരണ പ്രദര്‍ശനവും ഉണ്ടായിരുന്നു.

Related posts