മുംബൈ: ലിംഗ സമത്വത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന സാമുഹിക പ്രവര്‍ത്തക തൃപ്തി ദേശായി മുംബൈയിലെ ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചു. ഇന്നു രാവിലെ ആറിന് പോലീസിന്റെ സുരക്ഷാവലയത്തിലാണ് തൃപ്തി ദര്‍ഗയില്‍ പ്രവേശിച്ചത്. 2011 മുതല്‍ ദര്‍ഗയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം നിരോധിച്ചിരിക്കുകയാണ്.— മാധ്യമങ്ങളെപോലും അറിയിക്കാതെയാണ് തൃപ്തി ദര്‍ഗയില്‍ എത്തിയത്. ഇത്തവണ ദര്‍ഗയില്‍ പ്രവേശിക്കാന്‍ പോലീസ് സഹായിച്ചുവെന്ന് തൃപ്തി പറഞ്ഞു. പ്രവേശനത്തിനിടെ പ്രതിഷേധങ്ങളൊന്നും ഉണ്ടായില്ല. കഴിഞ്ഞ മാസം ദര്‍ഗയില്‍ പ്രവേശിക്കാനെത്തിയപ്പോള്‍ തൃപ്തിയെ പ്രതിഷേധക്കാര്‍ തടഞ്ഞിരുന്നു.
ശിവസേനയും മുസ്‌ലിം സംഘടനകളുമാണ് അന്ന് എതിര്‍ത്തത്. ശബരിമലയില്‍ പ്രവേശിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും തൃപ്തി ദേശായി നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.—ശനി ഷിഗ്നാപുര്‍ ക്ഷേത്രത്തിലും ത്രയംബകേശ്വര്‍ ക്ഷേത്രത്തിലും സ്ത്രീകള്‍ക്കു പ്രവേശനം ലഭിച്ചതിനു പിന്നാലെയാണ് തൃപ്തി ദേശായി ഹാജി അലി ദര്‍ഗയില്‍ പ്രവേശിച്ചത്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും തുല്യ പരിഗണന ലഭിക്കുന്നതിനുവേണ്ടി പൊരുതുന്ന സംഘടനയാണു തൃപ്തിയുടെ ഭൂമാതാ ബ്രിഗേഡ്.—