തൃശൂര്‍: പെണ്‍വാണിഭ സംഘങ്ങള്‍ തൃശൂര്‍ നഗരത്തിലെ വിവിധ ഭാഗങ്ങളിലുള്ള ഫഌറ്റുകള്‍ കേന്ദ്രീകരിച്ച് ബിസിനസ് വിപുലപ്പെടുത്തുന്നുവെന്ന വ്യക്തമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നഗരത്തിലെ ഫഌാറ്റുകള്‍ പോലീസ് നിരീക്ഷണത്തില്‍. അയ്യന്തോള്‍, പൂങ്കുന്നം, പാട്ടുരായ്ക്കല്‍ തുടങ്ങി നഗരത്തിലെ പല മേഖലകളിലും നിരവധി ഫഌറ്റുകളാണുള്ളത്. ഇവയില്‍ ചില ഫഌറ്റുകള്‍ പെണ്‍വാണിഭസംഘങ്ങള്‍ വാടകക്കെടുത്ത് ബിസിനസ് നടത്തുന്നുണ്ടെന്നാണ് പോലീസിന് കഴിഞ്ഞ ദിവസം പിടിയിലായ പെണ്‍വാണിഭ സംഘത്തെ ചോദ്യം ചെയ്തതില്‍ നിന്ന് മനസിലായിട്ടുള്ളത്. ചോദിക്കുന്ന തുക വാടക നല്‍കിയാണ് ഇത്തരക്കാര്‍ ഫഌറ്റുകള്‍ വാടകക്കെടുക്കുന്നത്.
വിദേശത്തും മറ്റും താമസിക്കുന്ന ഫഌറ്റ് ഉടമകള്‍ക്ക് വാടകക്കാരെ കുറിച്ച് കൃത്യമായ ധാരണയില്ലാത്തതും പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം പിടിയിലായ പെണ്‍വാണിഭ സംഘത്തിലെ പ്രധാന നടത്തിപ്പുകാരിയുടെ കീഴില്‍ സ്ത്രീകളും പെണ്‍കുട്ടികളുമടങ്ങുന്ന അമ്പതോളം പേരുണ്ടെന്നാണ് ചോദ്യം ചെയ്യലില്‍ പോലീസിന് ലഭിച്ചിട്ടുള്ള വിവരം. അയ്യായിരം രൂപ മുതല്ക്കാണ് ഇടപാടുകാരില്‍ നിന്നാണ് ഈടാക്കിയിരുന്നത്. നാലായിരം രൂപ നടത്തിപ്പുകാരിയെടുത്ത് ബാക്കി ആയിരം രൂപയാണ് പെണ്‍കുട്ടികള്‍ക്ക് കൊടുത്തിരുന്നത്.
അമ്പതോളം പേരെ പലയിടത്തായി കൊണ്ടുപോയാണ് ബിസിനസ് നടത്താറുള്ളതെന്നും പിടിയിലായവര്‍ പോലീസിനോടു പറഞ്ഞു. കേസ് ചാര്‍ജ് ചെയ്താലും ഫൈന്‍ അടച്ച് ജാമ്യത്തിലിറങ്ങി വീണ്ടും ഇതേ ബിസിനസിലേക്കു തന്നെ ഇവര്‍ പോകുകയാണ് പതിവെന്നും കാര്യമായ ശിക്ഷയില്ലാത്തതുകൊണ്ട് ഇത് തടയാന്‍ കഴിയുന്നില്ലെന്നുമാണ് പോലീസിന്റെ നിലപാട്. ഫഌറ്റുകളില്‍ വാടകയ്ക്ക് താമസിക്കുന്നവരെക്കുറിച്ച് ഫഌറ്റുടമകള്‍ക്ക് വ്യക്തമായ ധാരണ വേണമെന്നും റസിഡന്‍സ് അസോസിയേഷനുകള്‍ ഹൗസിംഗ് കോളനികളിലെ താമസക്കാരെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കണമെന്നും പോലീസ് മുന്നറിയിപ്പ് നല്കുന്നു. ഓരോ ഫഌറ്റിലും കയറി അന്വേഷണം നടത്തുന്ന പോലീസിന് പ്രായോഗികമല്ലെന്നും അതുകൊണ്ടാണ് അസോസിയേഷനുകളുടെ സഹകരണം തേടുന്നതെന്നും പോലീസ് പറഞ്ഞു.