തൃശൂര്‍: തൃശൂര്‍ പൂരം എക്സിബിഷന്റെ പ്രവേശന കവാടത്തിന് കാല്‍നാട്ടി. പൂരം പ്രദര്‍ശനകമ്മിറ്റി പ്രസിഡന്റ് പ്രഫ.എം.മാധവന്‍കുട്ടിയുടെ നേതൃത്വത്തിലായിരുന്നു പ്രവേശന കവാടത്തിന്റെ കാല്‍നാട്ട്. മൊണാര്ട്ട് കൊച്ചുമോന്റെ നേതൃത്വത്തിലാണ് കവാടം നിര്‍മിക്കുന്നത്. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ പോലുള്ള ക്ഷേത്രങ്ങളുടെ മാതൃകയിലായിരിക്കും കവാടമെന്ന് കൊച്ചുമോന് പറഞ്ഞു. 35 അടി ഉയരവും നൂറടി നീളവും 10-12 അടി വീതിയിലുമാണ് കവാടം ഉയരുന്നത്. പതിനഞ്ചോളം പണിക്കാരാണ് കൊച്ചുമോനൊപ്പമുള്ളത്. ഇതിന് മുമ്പും കൊച്ചുമോന് പൂരം പ്രദര്‍ശന കവാടം നിര്‍മിച്ചിട്ടുണ്ട്. പ്ലൈവുഡിലും ഫോമിലുമാണ് കവാടം പണിതുയര്‍ത്തുന്നത്.
തൃശൂര്‍ പൂരം പ്രദര്‍ശനത്തിന്റെ പ്രവേശനകവാടത്തിന് കാല്‍നാട്ടി
