തെക്കുംകരയുടെ രണ്ടു മുന്‍ പഞ്ചായത്ത് പ്രസിഡന്റുമാര്‍ സിപിഎം സ്ഥാനാര്‍ഥികള്‍

TCR-PRESIDENTSവടക്കാഞ്ചേരി: കേരളത്തില്‍ നടക്കാനിരിക്കുന്ന നിയമസഭ തെര ഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് തെക്കുംകര പഞ്ചായത്തിന് ഇരട്ടിമധു രം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് പ്രഖ്യാപിക്കുന്ന സിപിഎം സ്ഥാനാര്‍ഥികളില്‍ രണ്ടുപേര്‍ ഒരേ പഞ്ചായത്തുകാരായ തെക്കുംകരക്കാരാണെന്നുള്ളതാണു ശ്രദ്ധേയം. പനങ്ങാട്ടുകര സ്വദേശിയും സിപിഎം ജില്ലാ സെക്രട്ടറിയുമായിരുന്ന എ.സി.മൊയ്തീനും മലാക്ക സ്വദേശിയും ജില്ലാ പഞ്ചായത്ത് അംഗവുമായ മേരി തോമസുമാണ് നിയമസഭയിലേക്കു മത്സരിക്കുന്ന രണ്ടു സിപിഎം സ്ഥാനാര്‍ഥികള്‍. ഇവര്‍ രണ്ടു പേരും തെക്കുംകര പഞ്ചായത്ത് പ്രസിഡന്റുമാരായിരുന്നു.

എ.സി.മൊയ്തീന്‍ 1988 മുതല്‍ 90 വരെയുള്ള രണ്ടു വര്‍ഷക്കാലവും, മേരി തോമസ് 2005 മുതല്‍ 2010 വരെയുള്ള അഞ്ചു വര്‍ഷ ക്കാലവുമാണ് പ്രസിഡന്റുമാരായിരുന്നിട്ടുള്ളത്. എ.സി. മൊയ്തീന്‍ 1985-ല്‍ നടന്ന ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സ്വന്തം വാര്‍ഡായ പനങ്ങാട്ടുകരയില്‍നിന്നാണ് ജനവിധി തേടി തെക്കുംകര പഞ്ചായ ത്തിലെത്തിയത്.

മേരി തോമസാണെങ്കി ല്‍ 1995-ല്‍ തെക്കുംകര പഞ്ചായത്തിന്റെ ഇടതുകോട്ടയായ മലാക്ക വനിതാ സംവരണവാര്‍ഡില്‍നിന്നാണ് ആദ്യമായി പഞ്ചായത്ത് അംഗമായി തെരഞ്ഞെടുക്കപ്പെട്ടത്. തുടര്‍ന്ന് പഞ്ചാ യത്ത് വൈസ് പ്രസിഡന്റായി എ ത്തുകയും പിന്നീട് 2005ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ സ്വന്തം വാര്‍ഡി ല്‍നിന്നും മാറി മേപ്പാടം വാര്‍ഡില്‍ മത്സരിച്ച മേരി തോമസ് പഞ്ചായത്ത് പ്രസിഡന്റ് പദവിയിലെത്തുകയായിരുന്നു. മേരി തോമസ് വടക്കാഞ്ചേരിയിലും എ.സി.മൊയ്തീന്‍ കുന്നംകുളത്തുമാണു കേരള നിയമസഭയിലേക്ക് സിപിഎം സ്ഥാനാര്‍ഥികളായി ജനവിധി തേടുന്നത്.

Related posts