തെങ്ങുകയറ്റ ജോലിക്ക് ഇനി തെങ്കരയിലെ സ്ത്രീകളും

pkd-thenguമണ്ണാര്‍ക്കാട്: തെങ്ങുകയറ്റ ജോലിക്കായി ഇനി തെങ്കരയിലെ സ്്ത്രീകളും.  തെങ്കര പഞ്ചായത്തിലെ തോടുകാട്, അമ്പംകുന്ന്, തെങ്കര, വട്ടപ്പറമ്പ് പ്രദേശങ്ങളിലെ വനിതകളും കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ രണ്ടുവനിതകളുമാണ് നാലുദിവസത്തെ തെങ്ങുകയറ്റ ഫീല്‍ഡ് പരിശീലനം പൂര്‍ത്തിയാക്കിയത്.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ തെങ്കരയിലാണ് എഫ്ഒസിടി എന്ന പേരില്‍ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം എന്ന ഗ്രൂപ്പുമായി ചേര്‍ന്ന് പരിശീലനം നേടിയത്. മണ്ണാര്‍ക്കാട് ലേബര്‍ ബാങ്കിനു കീഴിലാണ് ജോലി ചെയ്യുക.

മണ്ണാര്‍ക്കാട് ഓഫീസ് സെക്രട്ടറി പ്രസീദ, തെങ്കര വിഇഒ അബ്ദുള്‍ ഗഫൂര്‍, ഇരുപഞ്ചായത്തുകളിലെയും മെംബര്‍മാര്‍, പരിശീലകരായ ബിന്ദു, ലളിത എന്നിവര്‍ നേതൃത്വം നല്കി. 26-ഓളം വനിതകളാണ് തെങ്ങുകയറുക. ഇതിനുമുമ്പ് കുമരംപുത്തൂര്‍, കാഞ്ഞിരപ്പുഴ പഞ്ചായത്തുകളില്‍ കുടുംബശ്രീക്കു കീഴില്‍ തെങ്ങുകയറ്റ പരിശീലനങ്ങള്‍ നടന്നിരുന്നു.

Related posts