തെന്നിന്ത്യന്‍ താരസുന്ദരി സോണിയ അഗര്‍വാള്‍ തിരിച്ചെത്തുന്നു

soniyaതെന്നിന്ത്യന്‍ താരസുന്ദരി സോണിയ അഗര്‍വാള്‍ ചെറിയ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നു. കാതല്‍ കൊണ്ടേന്‍, 7 ജി റെയ്‌ബോ കോളനി തുടങ്ങിയ ചിത്രങ്ങളിലൂടെ കോളിവുഡ് പ്രേമികളുടെ മനസ് കീഴടക്കിയ നടിയാണു സോണിയ അഗര്‍വാള്‍. സന്താനം നായകനാവുന്ന ‘സെര്‍വര്‍ സുന്ദരം’ എന്ന ചിത്രത്തില്‍ അതിഥിതാരമായാണ് സോണിയയുടെ രണ്ടാംവരവ്. നടന്‍ പ്രസന്നയും ചിത്രത്തില്‍ അതിഥിതാരമായെത്തുന്നുണ്ട്.

പുതിയ കഫെയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കുന്ന രീതിയിലാണു താരത്തിന്റെ സീന്‍ തയാറാക്കിയിരിക്കുന്നത്. ഗൃഹനാഥന്‍ എന്ന ചിത്രത്തിലൂടെ മുകേഷിനൊപ്പം മലയാളത്തിലും സോണിയ അഗര്‍വാള്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. രണ്ടാം വരവിലും തന്റെ മികച്ച സാന്നിധ്യം നിലനിര്‍ത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണു താരം.

Related posts