തെരഞ്ഞെടുപ്പിനു സ്പിരിറ്റ് ഒഴുകാതിരിക്കാന്‍ എക്‌സൈസ് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

tcr-telephonneതൃശൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിനോ ടനുബന്ധിച്ചുളള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി എക്‌സൈസ് വകുപ്പ് ജില്ലയില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അയ്യന്തോള്‍ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന എക്‌സൈസ് ഡപ്യൂട്ടി കമ്മീഷണര്‍ ഓഫീസിനോടനുബന്ധിച്ചാണ് ജില്ലാതല കണ്‍ട്രോള്‍ റൂം തുറന്നിട്ടുളളത്. ഫോണ്‍ : 0487-2361237, 9496002868.

ഇതിനു പുറമേ എക്‌സൈസ് സര്‍ക്കിള്‍ തലത്തിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. തൃശൂര്‍ – 0487-2327020, 9400069583, ഇരിങ്ങാലക്കുട – 0480-2832800, 9400069589, വടക്കാഞ്ചേരി – 04884232407, 9400069585, വാടാനപ്പിളളി – 0487-2290005, 9400069587, കൊടുങ്ങല്ലൂര്‍ – 0480-28093390, 9400069591 എന്നിവയാണ് സര്‍ക്കിള്‍ തല കണ്‍ട്രോള്‍ റൂമുകളിലെ ഫോണ്‍നമ്പറുകള്‍. തൃശൂരില്‍ സ്‌പെഷല്‍ സക്വാഡും ഇതോടനുബന്ധിച്ചു രൂപീകരിച്ചിട്ടുണ്ട്. 0487- 2362002, 9400069582 എന്നതാണ് സ്‌പെ

ഷ്യല്‍ സ്ക്വാഡ് ഓഫീസിലെ നമ്പര്‍. വെറ്റിലപ്പാറ എക്‌സൈസ് ചെക്ക് പോസിറ്റിലെ നമ്പര്‍ 0480-2769011, 9400069606. അനധികൃത മദ്യക്കടത്ത്, വ്യാജമദ്യ നിര്‍മാണം, വിതരണം, സ്പിരിറ്റ് കടത്ത് തുടങ്ങിയവ ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ കണ്‍ട്രോള്‍ റൂം നമ്പറുകളില്‍ വിവരം അറിയിക്കണമെന്ന് എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ അഭ്യര്‍ഥിച്ചു. സ്പിരിറ്റുകടത്ത് സംബന്ധിച്ചു വിവരം നല്‍കുന്നവര്‍ക്കു പ്രതിഫലം നല്‍കുമെന്നും വിവരം നല്‍കുന്നവരെ സംബന്ധിച്ച വിശദാംശങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും അദ്ദേഹം അറിയിച്ചു.

Related posts