ചാരുംമൂട്: ജാതി സംവരണം ഉള്ളതുകൊണ്ട് സംവരണം ചെയ്യപ്പെട്ട മണ്ഡലങ്ങളില്‍ പട്ടികജാതി പട്ടിക വര്‍ഗത്തില്‍ പെട്ടവര്‍ക്ക് സ്ഥാനാര്‍ഥിത്വം ലഭിച്ചെന്നും എന്നാല്‍ സംവരണം ഇല്ലാത്തതിനാല്‍ ഇടത് വലത് കക്ഷികള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഈഴവരെ അവഗണിച്ചെന്നും എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ചാരുംമൂട് ഇടക്കുന്നം 306 നമ്പര്‍ ശാഖായോഗം നിര്‍മിച്ച സെക്രട്ടറി പത്മനാഭന്‍ മെമ്മോറിയല്‍ പ്രാര്‍ത്ഥനാമണ്ഡപത്തിന്റെ സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഈ സ്ഥിതിയില്‍ പോയാല്‍ നാളെ നിയമസഭയില്‍ ഈഴവര്‍ക്ക് സംവരണം ചോദിക്കേണ്ട അവസ്ഥവരുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.വോട്ട്ബാങ്ക് രാഷ്ട്രീയത്തില്‍ സംഘടിത മതശക്തികള്‍ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യുകയാണ്, ജാതി വിവേചനമുള്ളത് കൊണ്ടാണ് എസ്എന്‍ഡിപിക്ക് ജാതി ചിന്ത വരുന്നത് ഒരു സമുദായ നേതാവായ തന്നെ കേസില്‍ പെടുത്തി പീഡിപ്പിക്കുകയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. ബി സത്യപാല്‍ അധ്യക്ഷത വഹിച്ചു. ശശി പത്മനാഭന്‍,സുരേഷ് ബാബു,ഇറവങ്കര വിശ്വനാഥന്‍,പുഷ്പ ശശികുമാര്‍,മുരളീധരന്‍ ഗുരുവായൂര്‍,എന്നിവര്‍ പ്രസംഗിച്ചു.