കോഴിക്കോട്: തെരഞ്ഞെടുപ്പുകാലത്തെ അനധികൃത പണമിടപാട് കണ്ടെത്തുന്നതിനും നടപടിയെടുക്കുന്നതിനുമായി ആദായനികുതി വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തിനു രൂപംനല്കി. കഴിഞ്ഞദിവസം പ്രവര്‍ത്തനം തുടങ്ങിയ സ്ക്വാഡില്‍ പത്തുമുതല്‍ പതിനഞ്ചുവരെ അംഗങ്ങളാണുള്ളത്. കോഴിക്കോട്ടെ മുഖ്യഓഫീസ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സംഘം കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട്, മലപ്പുറം ജില്ലകളില്‍ നിരീക്ഷണം ശക്തമാക്കി.
ആവശ്യമെങ്കില്‍ മിന്നല്പരിശോധനയടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.പണമിടപാ ടുകളുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് ആദായനികുതി ഉദ്യോഗസ്ഥരെ അറിയിക്കാം. 8547000805 എന്ന ഫോണ്‍നമ്പറില്‍ വിവരങ്ങള്‍ കൈമാറാവുന്നതാണ്. ആദായനികുതി വകുപ്പിനു പുറമേ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥര്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തിവരുന്നുണ്ട്. രേഖകളില്ലാതെ കൊണ്ടുവന്ന 1.7കോടിയോളം രൂപയാണ് കോഴിക്കോട് ജില്ലയില്‍ നിന്നു ഇതുവരെ പിടിച്ചെടുത്തത്.