തെരഞ്ഞെടുപ്പ്: 19 വരെ റോഡുകള്‍ കുഴിക്കരുത്; നിരോധനം ലംഘിച്ച് പ്രവൃത്തി ചെയ്താല്‍ ശിക്ഷാനടപടി സ്വീകരിക്കുമെന്ന് കളക്ടര്‍

KTM-COLLECTORKTMകോട്ടയം: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്ക് ഉപയോഗിച്ചു വെബ്കാസ്റ്റിംഗ് അടക്കമുളള സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ 19 വരെ റോഡുകള്‍ കുഴിച്ചുള്ള പ്രവൃത്തികള്‍ നിരോധിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ സ്വാഗത് ഭണ്ഡാരി അറിയിച്ചു. ബിഎസ്എന്‍എല്‍ കണക്ടിവിറ്റിക്ക് തടസം വരാതിരിക്കാനാണ് നിരോധനം. നിരോധനം ലംഘിച്ച് പ്രവൃത്തി ചെയ്താല്‍ ശിക്ഷാനടപടികള്‍ സ്വീകരിക്കും. അടിയന്തരഘട്ടത്തില്‍ ഇത്തരം പ്രവൃത്തികള്‍ ചെയ്യേണ്ട സാഹചര്യം ഉണ്ടായാല്‍ ജില്ലാ കളക്ടറുടെ രേഖാമൂലമുളള മുന്‍കൂര്‍ അനുമതി നേടിയിരിക്കണം.

Related posts