കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തില്‍ വളര്‍ത്തു മൃഗങ്ങള്‍ക്കു നേരെ വീണ്ടും തെരുവുനായ്ക്കളുടെ ആക്രമണം.ഇളമ്പ്രയില്‍ കൂട്ടില്‍ കെട്ടിയിട്ടിരുന്ന രണ്ടാടുകളെ നായ്ക്കൂട്ടം കടിച്ചുകൊന്നു. .ഇളമ്പ്ര കുന്നത്താന്‍കുടി വേണുവിന്റെ ആടുകളെയാണ് നായ്ക്കൂട്ടം ആക്രമിച്ചു കൊന്നത്. വീടിനുസമീപത്തെ കൂട്ടില്‍ കെട്ടിയിട്ടിരുന്ന ആടുകളെയാണ് കൊന്നത്. കൂടു പൊളിച്ചാണ് നായ്ക്കള്‍ കൂട്ടിനുള്ളില്‍ കയറിയത്. കെട്ടിയിട്ടിരുന്ന പ്ലാസ്റ്റിക്ക് ചരടും പൊട്ടിച്ച് ആടുകളെ വലിച്ചു കൊണ്ടു പോയി കൊല്ലുകയായിരുന്നു. 200 മീററര്‍ ദൂരെ പുരയിടത്തിലെ തെങ്ങിന്റെ ചുവട്ടിലാണ് ഒരാടിനെ കടിച്ചുകൊന്ന നിലയില്‍ കണ്ടെത്തിയത്. ആടുകളെ കൊന്ന് രക്തം കുടിച്ച ലക്ഷണമുണ്ട്. മാംസ ഭാഗം കടിച്ചു കീറി അധികം ഭക്ഷിച്ചിട്ടില്ല.
കൂട്ടില്‍ കെട്ടിയിട്ടിരുന്ന വലിയ മുട്ടനാട് മാത്രം ആക്രമണത്തിന് ഇരയായില്ല.കൂട്ടില്‍ നിന്ന് ആടുകളുടെ നിലവിളി കേട്ട് സമീപത്തെ വീട്ടുകാരാണ് തെരുവുനായ്ക്കള്‍ ആക്രമിക്കുന്നതു കണ്ടത്.ആറോളം വരുന്ന നായ്ക്കൂട്ടമാണ് അക്രമണം നടത്തിയത്. പഞ്ചാത്തിലെ വിവിധയിടങ്ങളില്‍ തെരുവുനായ ശല്യം വര്‍ധിച്ചതോടെ നാട്ടുകാര്‍ ഭീതിയിലാണ്.പകല്‍ സമയങ്ങളില്‍ വലിയ ശല്യമില്ലാതെ കാണുന്ന തെരുവുനായ്ക്കള്‍ രാത്രി കാലങ്ങളിലാണ് ആക്രമണകാരികളാവുന്നത്.
കഴിഞ്ഞ ദിവസം നെല്ലിക്കുഴി പൂമററം കവലയില്‍ ഒരാടിനെ നായ്ക്കൂട്ടം ആക്രമിച്ചു കൊന്നിരുന്നു. കുറച്ചു നാളുകളായി പഞ്ചായത്ത് പ്രദേശത്ത് തെരുവുനായ ശല്യം കുറഞ്ഞുവരികയായിരുന്നു.അടുത്ത നാളുകളില്‍ തെരുവുനായ ശല്യം വര്‍ധിച്ചുവരികയാണ്. തൃക്കാരിയൂരില്‍ കഴിഞ്ഞ വര്‍ഷം തെരുവുനായ ആക്രമിച്ച് കണ്ണിന് സാരമായി പരിക്കേല്‍പ്പിച്ച രണ്ടര വയസ്സുകാരന്‍ തുടര്‍ ചികിത്സക്ക് പണമില്ലാതെ ദുരിതത്തിലാണ്.കുഞ്ഞിന്റെ കാഴ്ച ശക്തി ഇതുവരെ നേരയെയായിട്ടില്ല.തുടക്കത്തില്‍ സര്‍ക്കാരും മററു പലരും പറഞ്ഞ വാഗ്ദാനങ്ങളൊന്നും നിറവേറ്റിയില്ല.നായയുടെ ആക്രമണത്തില്‍ പരിക്കേററവര്‍ക്ക് സഹായധനവും വളര്‍ത്തു മൃഗങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരവും അടിയന്തരമായി നല്‍കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്ന ആവശ്യവും ശക്തമാണ്.