കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്തിലെ കുന്നത്തുകുടി, വിലങ്ങ് എന്നിവിടങ്ങളില്‍ തെരുവു നായ്ക്കളുടെ കടിയേറ്റ് മൂന്ന് ആടുകള്‍ ചത്തു. അഞ്ച് ആടുകള്‍ കടിയേറ്റു ഗുരുതരാവസ്ഥയിലാണ്.വിലങ്ങ് അമ്പലപ്പടി ശൂരനാട്ട് ഷാജിയുടെ വീട്ടിലെ കൂട്ടില്‍ കെട്ടിയിരുന്ന രണ്ട് ആടുകളെയാണ് കഴിഞ്ഞ രാത്രി പന്ത്രണേ്ടാടെ എത്തിയ നായ്കൂട്ടം കടിച്ചുകൊന്നത്.
കുന്നത്തുകുടി മറ്റപ്പിള്ളി ശശി സമീപത്തെ പുരയിടത്തില്‍ ഞായറാഴ്ച രാവിലെ കെട്ടിയിട്ടിരുന്ന ആറ് ആടുകളെയാണ് തെരുവു നായ്ക്കള്‍ കടിച്ചത്. ഒരെണ്ണം ഉടന്‍തന്നെ ചത്തു മറ്റുള്ളവയുടെ നില ഗുരുതരമായി തുടരുകയാണ്. ആടുകളുടെ ചില ശരീരഭാഗങ്ങള്‍ നായ്ക്കള്‍ കടിച്ചെടുത്തു.ആടുകളെ വളര്‍ത്തിയാണ് ശശി കുടുംബം പോറ്റിയിരുന്നത്. പ്രദേശത്ത് ഭീതി വിതയ്ക്കുന്ന തെരുവു നായ്ക്കളെ കൊന്നൊടുക്കാന്‍ അധികാരികള്‍ നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ആവശ്യപ്പെട്ടു.