വടക്കാഞ്ചേരി: സംസ്ഥാനത്തെ തൊഴിലാളികളുടെ സംരക്ഷണം സര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് അതിരൂപത മെത്രാപ്പോലീത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു. തൃശൂര്‍ അതിരൂപത കേരള ലേബര്‍ മൂവ്മെന്റ് (കെഎല്‍എം) അതിരൂപതാതലത്തില്‍ സംഘടിപ്പിച്ച മേയ്ദിനാഘോഷം കരുമത്ര മങ്കരയില്‍ ഹീലിയോ പ്ലാസ്റ്റിക്സ് ആന്‍ഡ് മദര്‍ പ്ലാസ്റ്റിക്സില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎല്‍എം അതിരൂപത പ്രസിഡന്റ് എന്‍.കെ.രാജു അധ്യക്ഷത വഹിച്ചു. മേയ്ദിനാഘോഷത്തിന്റെ ഭാഗമായി കരുമത്ര പള്ളിയില്‍നിന്നും ആരംഭിച്ച റാലി രൂപത ഡയറക്ടര്‍ ഫാ. ജോര്‍ജ് തോമസ് നിരപ്പുകാലായില്‍ ഫഌഗ് ഓഫ് ചെയ്തു. അതിരൂപത വികാരി ജനറാള്‍ മോണ്‍. തോമസ് കാക്കശേരി അനുഗ്രഹപ്രഭാഷണം നടത്തി. പ്രധാനാ തൊഴില്‍ദാതാവ് ഭവദാസിനെയും മറ്റു തൊഴിലാളികളെയും ആദരിച്ചു. നഗരസഭ കൗണ്‍സിലര്‍ എം.ആര്.സോമനാരായണന്‍, കരുമത്ര പള്ളി വികാരി ഫാ. ജോബി പുത്തൂര്‍, കെഎല്‍എം നേതാക്കളായ വര്‍ഗീസ് മച്ചാട്, എ.കെ.ആന്റണി, മോളി ജോബി, പി.എം.കുരിയാക്കോസ് മാസ്റ്റര്‍, സിസ്റ്റര്‍ ആഗ്നസ്, സ്ഥാപന ഉടമ ഫ്രാന്‍സിസ് തേര്‍മഠം എന്നിവര്‍ പ്രസംഗിച്ചു.