എല്ലാം ശരിയാക്കാൻ സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ വി​വ​ര വി​പ്ല​വം;  ജി​ല്ല​യി​ല്‍ 134 സൗ​ജ​ന്യ വൈ​ഫൈ കേ​ന്ദ്ര​ങ്ങ​ള്‍

പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കെ ​ഫൈ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഐ​ടി മി​ഷ​ന്‍ മു​ഖേ​ന ജി​ല്ല​യി​ല്‍ 134 സൗ​ജ​ന്യ വൈ​ഫൈ കേ​ന്ദ്ര​ങ്ങ​ള്‍ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് അ​റി​യി​ച്ചു. കോ​ന്നി ആ​ന​ക്കൂ​ട് ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​ക​ളും പ​മ്പാ മേ​ഖ​ല​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ സൗ​ജ​ന്യ വൈ​ഫൈ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ക​ള​ക്ട​റേ​റ്റ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ള്‍, വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍, മി​നി സി​വി​ല്‍ സ്റ്റേ​ഷ​നു​ക​ള്‍, ജ​ന​റ​ല്‍ ആ​ശു​പ​ത്രി​ക​ള്‍, ജി​ല്ലാ ആ​ശു​പ​ത്രി, താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ള്‍, വി​വി​ധ ബ​സ് സ്റ്റാ​ന്‍​ഡു​ക​ള്‍, തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് വൈ​ഫൈ സം​വി​ധാ​നം സൗ​ജ​ന്യ​മാ​ക്കി​യി​ട്ടു​ള്ള​ത്. വി​വി​ധ സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ളും വി​വ​ര​ങ്ങ​ളും അ​നു​ബ​ന്ധ​കാ​ര്യ​ങ്ങ​ളും ഇ​നി അ​നാ​യാ​സം പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​കും.

പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​വ​രു​ടെ മൊ​ബൈ​ലി​ലും ലാ​പ്‌​ടോ​പ്പി​ലും സൗ​ജ​ന്യ​മാ​യി ദി​വ​സേ​ന ഒ​രു ജി​ബി വൈ​ഫൈ വ​രെ ഉ​പ​യോ​ഗി​ക്കാം. 10 എം​ബി​പി​എ​സ് വേഗ​ത്തി​ല്‍ വൈ​ഫൈ ല​ഭ്യ​മാ​കും. വൈ​ഫൈ ഓ​ണ്‍ ചെ​യ്ത് മൊ​ബൈ​ല്‍ ന​മ്പ​ര്‍ ഉ​പ​യോ​ഗി​ച്ച് ലോ​ഗി​ന്‍ ചെ​യ്ത് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് അ​തി​വേ​ഗ ഇ​ന്റ​ര്‍​നെ​റ്റ് പ്ര​യോ​ജ​ന​പ്പെ​ടു​ത്താം.തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട പൊ​തു​സ്ഥ​ല​ങ്ങ​ളി​ലാ​ണ് വൈ​ഫൈ ല​ഭ്യ​മാ​ക്കു​ന്ന​ത്.
വൈ​ഫൈ ല​ഭ്യ​മാ​ക്കു​ന്നസ്ഥ​ല​ങ്ങ​ള്‍:
സി​വി​ല്‍ സ്റ്റേ​ഷ​ന്‍- പ​ത്ത​നം​തി​ട്ട ക​ള​ക്ട​റേ​റ്റ്. മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ – അ​ടൂ​ര്‍, തി​രു​വ​ല്ല, മ​ല്ല​പ്പ​ള്ളി, റാ​ന്നി, കോ​ന്നി, പ​ത്ത​നം​തി​ട്ട. ന​ഗ​ര​സ​ഭ – പ​ത്ത​നം​തി​ട്ട, പ​ന്ത​ളം, തി​രു​വ​ല്ല. ബ​സ് സ്റ്റാ​ന്‍​ഡ് – പ​ത്ത​നം​തി​ട്ട, പ​ന്ത​ളം, അ​ടൂ​ര്‍, മ​ല്ല​പ്പ​ള്ളി, കോ​ന്നി, തി​രു​വ​ല്ല കെ​എ​സ്ആ​ര്‍​ടി​സി, റാ​ന്നി കെ​എ​സ്ആ​ര്‍​ടി​സി ഓ​പ്പ​റേ​റ്റിം​ഗ് സെ​ന്‍റ​ര്‍.

ആ​ശു​പ​ത്രി – പ​ത്ത​നം​തി​ട്ട ജ​ന​റ​ല്‍ ആ​ശു​പ​ത്രി, കോ​ഴ​ഞ്ചേ​രി ജി​ല്ലാ ആ​ശു​പ​ത്രി, അ​ടൂ​ര്‍ ജ​ന​റ​ല്‍ ആ​ശു​പ​ത്രി. താ​ലൂ​ക്ക് ആ​ശു​പ​ത്രി​ക​ള്‍ – മ​ല്ല​പ്പ​ള്ളി, റാ​ന്നി, തി​രു​വ​ല്ല. നി​ല​യ്ക്ക​ല്‍ ഗ​വ​ൺ​മെ​ന്‍റ് ആ​ശു​പ​ത്രി. പോ​സ്റ്റ് ഓ​ഫീ​സ് – ത​ടി​യൂ​ര്‍, വെ​ണ്ണി​ക്കു​ളം, മു​ത്തൂ​ര്‍.

വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍- പെ​രി​ങ്ങ​നാ​ട്, കോ​ഴ​ഞ്ചേ​രി, കാ​വും​ഭാ​ഗം, ആ​റ​ന്മു​ള, പു​റ​മ​റ്റം, കു​റ്റൂ​ര്‍, ക​വി​യൂ​ര്‍, വ​ട​ക്ക​ട​ത്തു​കാ​വ്, ഓ​മ​ല്ലൂ​ര്‍, ക​ല​ഞ്ഞൂ​ര്‍, കോ​ന്നി, കോ​ട്ടാ​ങ്ങ​ല്‍, പെ​രു​നാ​ട്, തോ​ട്ട​പ്പു​ഴ​ശേ​രി, ഏ​നാ​ദി​മം​ഗ​ലം, കു​ര​മ്പാ​ല, കൊ​ടു​മ​ണ്‍, പ​ന്ത​ളം, പ​ന്ത​ളം തെ​ക്കേ​ക്ക​ര, പ്ര​മാ​ടം, പെ​രു​മ്പെ​ട്ടി, മ​ല്ല​പ്പ​ള്ളി, ആ​നി​ക്കാ​ട്, റാ​ന്നി പ​ഴ​വ​ങ്ങാ​ടി, കൊ​ല്ല​മു​ള, ചേ​ത്ത​ക്ക​ല്‍, കോ​യി​പ്രം, നി​ര​ണം, നെ​ടു​മ്പ്രം, പെ​രി​ങ്ങ​ര.

ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ള്‍ – പു​ളി​ക്കീ​ഴ്, കോ​യി​പ്രം, ഇ​ല​ന്തൂ​ര്‍, കോ​ന്നി, മ​ല്ല​പ്പ​ള്ളി, പ​ന്ത​ളം, റാ​ന്നി, പ​റ​ക്കോ​ട്. അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ള്‍ – തി​രു​വ​ല്ല മാ​ര്‍​ക്ക​റ്റ് ജം​ഗ്ഷ​ന്‍, വ​ള്ളം​കു​ളം, വ​യ്യാ​റ്റു​പു​ഴ, പൂ​ങ്കാ​വ്, ഉ​ള്ള​നാ​ട്, വാ​ഴ​ക്കു​ന്നം, പ്ലാ​ങ്ക​മ​ണ്‍, പൊ​ടി​യാ​ടി.

ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ള്‍ – പ​ള്ളി​ക്ക​ല്‍, പ്ര​മാ​ടം , വ​ള്ളി​ക്കോ​ട്, അ​രു​വാ​പ്പു​ലം, നാ​ര​ങ്ങാ​നം, കു​ന്ന​ന്താ​നം, എ​ഴു​മ​റ്റൂ​ര്‍, വ​ട​ശേ​രി​ക്ക​ര, റാ​ന്നി അ​ങ്ങാ​ടി, മ​ല്ല​പ്പ​ള്ളി, ഏ​ഴം​കു​ളം, തോ​ട്ട​പ്പു​ഴ​ശേ​രി, ആ​നി​ക്കാ​ട്, ആ​റ​ന്മു​ള, ചെ​ന്നീ​ര്‍​ക്ക​ര, ചി​റ്റാ​ര്‍, ഇ​ല​ന്തൂ​ര്‍, ഏ​നാ​ദി​മം​ഗ​ലം, ഇ​ര​വി​പേ​രൂ​ര്‍, ക​ട​മ്പ​നാ​ട്, ക​ട​പ്ര, ക​ല്ലൂ​പ്പാ​റ, ക​വി​യൂ​ര്‍, കൊ​ടു​മ​ണ്‍, കോ​യി​പ്രം, കോ​ന്നി, കൊ​റ്റ​നാ​ട്, കോ​ട്ടാ​ങ്ങ​ല്‍, കോ​ഴ​ഞ്ചേ​രി, കു​ള​ന​ട, കു​റ്റൂ​ര്‍, മ​ല​യാ​ല​പ്പു​ഴ, മ​ല്ല​പ്പു​ഴ​ശേ​രി, മെ​ഴു​വേ​ലി, മൈ​ല​പ്ര, നാ​റാ​ണം​മൂ​ഴി, നെ​ടു​മ്പ്രം, നി​ര​ണം, ഓ​മ​ല്ലൂ​ര്‍, പെ​രി​ങ്ങ​ര, പു​റ​മ​റ്റം, റാ​ന്നി, റാ​ന്നി പ​ഴ​വ​ങ്ങാ​ടി, സീ​ത​ത്തോ​ട്, ത​ണ്ണി​ത്തോ​ട്, പ​ന്ത​ളം തെ​ക്കേ​ക്ക​ര, അ​യി​രൂ​ര്‍, തു​മ്പ​മ​ണ്‍, വെ​ച്ചൂ​ച്ചി​റ.

മ​റ്റ് പൊ​തു​സ്ഥ​ല​ങ്ങ​ള്‍- പ​ത്ത​നം​തി​ട്ട ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ഓ​ഫീ​സ്, അ​ടൂ​ര്‍ ഐ​എ​ച്ച്ആ​ര്‍​ഡി, കോ​ന്നി ആ​ന​ക്കൂ​ട്, റാ​ന്നി അ​നി​മ​ല്‍ ഹ​സ്ബ​ന്‍​ഡ​റി, പ​ത്ത​നം​തി​ട്ട ഫ്ര​ണ്ട്‌​സ്, കി​ളി​യാ​നി​ക്ക​ല്‍ ജം​ഗ്ഷ​ന്‍, തി​രു​വ​ല്ല മ​ഞ്ഞാ​ടി പ​ക്ഷി​രോ​ഗ നി​ര്‍​ണ​യ കേ​ന്ദ്രം, മ​ല്ല​പ്പ​ള്ളി പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സ്, പ​ത്ത​നം​തി​ട്ട പി​ഡ​ബ്ല്യു​ഡി ഓ​ഫീ​സ്, വെ​ച്ചൂ​ച്ചി​റ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍, തി​രു​വ​ല്ല ഡി​ടി​പി​സി സ​ത്രം, മ​ല​യാ​ല​പ്പു​ഴ അ​മി​നി​റ്റി സെ​ന്‍റ​ര്‍.

സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വ​ള​ര്‍​ച്ച​യ്ക്ക​നു​സ​രി​ച്ച് സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന സേ​വ​ന​ങ്ങ​ളും ഇ​പ്പോ​ള്‍ ഡി​ജി​റ്റ​ലാ​യി മാ​റു​ക​യാ​ണ്. അ​ത്ത​രം സേ​വ​ന​ങ്ങ​ള്‍ സാ​ധാ​ര​ണ ജ​ന​ങ്ങ​ള്‍​ക്കു കൂ​ടി ഉ​പ​യു​ക്ത​മാ​ക്കാ​നാ​ണ് സൗ​ജ​ന്യ വൈ​ഫൈ പ​ദ്ധ​തി​യി​ലൂ​ടെ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. അ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് സം​സ്ഥാ​ന ഐ​ടി ന​യ​ത്തി​ല്‍ ഇ​ന്‍റ​ർ​നെ​റ്റ് അ​വ​കാ​ശ​മാ​യി പ്ര​ഖ്യാ​പി​ച്ച​ത്. ഇ​പ്പോ​ള്‍ സ​ര്‍​ക്കാ​ര്‍ സേ​വ​ന​ങ്ങ​ള്‍ ഒ​റ്റ കു​ട​ക്കീ​ഴി​ല്‍ ല​ഭ്യ​മാ​ക്കാ​നു​ള്ള ആ​പ്ലി​ക്കേ​ഷ​ന്‍ സം​സ്ഥാ​ന ഐ​ടി മി​ഷ​ന്‍ വി​ക​സി​പ്പി​ച്ചെ​ടു​ത്തി​ട്ടു​ണ്ട്.

MKeralam എ​ന്ന ആ​പ്പി​ലൂ​ടെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ നൂ​റി​ല്‍​പ​രം സേ​വ​ന​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍​ക്ക് ല​ഭ്യ​മാ​കും. വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ ല​ഭി​ക്കു​ന്ന​തി​നും MKeralam ആ​പ്പി​നെ ഉ​പ​യോ​ഗി​ക്കാം. ആ​പ്പി​ന്‍റെ ബീ​റ്റാ വേ​ര്‍​ഷ​ന്‍ ത​യാ​റാ​യി ക​ഴി​ഞ്ഞു. പൂ​ര്‍​ണ തോ​തി​ല്‍ ഉ​ട​ന്‍ സ​ജ്ജ​മാ​കും. സൗ​ജ​ന്യ വൈ​ഫൈ സം​വി​ധാ​ന​ത്തി​ലൂ​ടെ ഈ ​ആ​പ്പ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക് പ​രി​ധി​യി​ല്ലാ​ത്ത നെ​റ്റ് ഉ​പ​യോ​ഗി​ക്കാ​നു​ള്ള സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്. സ​ര്‍​ക്കാ​ര്‍ വെ​ബ്‌​സൈ​റ്റു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്കും പ​രി​ധി​യി​ല്ലാ​തെ സൗ​ജ​ന്യ വൈ​ഫൈ ഉ​പ​യോ​ഗി​ക്കാ​നാ​കും.

Related posts