ദാവൂദ് പാക്കിസ്ഥാനിലുണ്ടെന്നു സമ്മതിച്ചാലു പാക്കിസ്ഥാന്‍ ഒരിക്കലും ഇന്ത്യക്കു വിട്ടുതരില്ലെന്ന് ചിദംബരം

Davoodന്യൂഡല്‍ഹി: ദാവൂദ് ഇബ്രാഹിമിനെ പാക്കിസ്ഥാന്‍ ഒരിക്കലും ഇന്ത്യക്ക് കൈമാറില്ലെന്നു മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി. ചിദംബരം. കറാച്ചിയിലെ ക്ലിഫ്റ്റണ്‍ മേഖലയില്‍ ദാവൂദ് താമസിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനുപിന്നാലെയാണ് ചിദംബരത്തിന്റെ പ്രതികരണം. ദാവൂദ് ഇബ്രാഹിം പാക്കിസ്ഥാനിലുണെ്്ടന്ന് ലോകത്തിനറിയാം. ഇക്കാര്യം പാക്കിസ്ഥാന്‍ സര്‍ക്കാരിനെ ഇന്ത്യ അറിയിക്കുകയും ചെയ്തു. എന്നാല്‍ അവര്‍ ഇതിനെ നിഷേധിച്ചു. ഇനി ദാവൂദ് പാക്കിസ്ഥാനിലുണെ്്ടന്നു സമ്മതിച്ചാലും ഒരിക്കലും ദാവൂദിനെ ഇന്ത്യക്കു വിട്ടു നല്‍കില്ലെന്നും ചിദംബരം പറഞ്ഞു.

ദക്ഷിണ കറാച്ചിയിലെ സമ്പന്നര്‍ താമസിക്കുന്ന മേഖലയിലാണ് ദാവൂദ് താമസിക്കുന്നതെന്ന് തെളിയിക്കുന്ന ഒളികാമാറ ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം ഒരു ദേശീയ ചാനല്‍ പുറത്തുവിട്ടിരുന്നു. ഡി 13, ബ്ലോക്ക് 4, ക്ലിഫ്റ്റണ്‍, കറാച്ചി എന്നാണ് പാക്കിസ്ഥാനില്‍ ദാവൂദിന്റെ വിലാസമെന്നും സൂചനയുണ്്ട്.

Related posts