ദീപികയ്ക്ക് വിവാഹനിശ്ചയം?

deepika-padukoneദീപികയ്ക്ക് വിവാഹനിശ്ചയത്തിന് ആശംസ അറിയിച്ചുകൊണ്ടുള്ള ബിജെപി എംപിയും ബോളിവുഡ് താരവുമായി ഹേമമാലിനിയുടെ ട്വീറ്റ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുന്നു. ദീപിക, വിവാഹ നിശ്ചയത്തിന് എല്ലാ ആശംസകളും. രണ്ടുപേര്‍ക്കും നല്ല ജീവിതമുണ്ടാകാന്‍ ദൈവത്തോട് പ്രാര്‍ഥിക്കുന്നു. ഇതായിരുന്നു ഹേമമാലിനിയുടെ ട്വീറ്റ്.

ട്വീറ്റ് ബോളിവുഡ് ലോകത്തെ ശരിക്കും ഞെട്ടിക്കുകതന്നെ ചെയ്തു. കാരണം, ദീപിക പദുക്കോണിന്റെ വിവാഹനിശ്ചയം അതുവരെ മറ്റാരും അറിഞ്ഞിരുന്നില്ല. പലരും ചോദ്യങ്ങളുമായി ഹേമമാലിനിയെ സമീപിച്ചതോടെ അവര്‍ മറ്റൊരു ട്വീറ്റില്‍ വിശദീകരണം നല്‍കി. ദീപിക എന്നത് ദീപിക പദുക്കോണ്‍ അല്ലെന്നും ട്വിറ്ററില്‍ തന്റെയൊരു ഫോളോവര്‍ ആണെന്നുമാണ് അവര്‍ പറഞ്ഞത്.

എന്നാല്‍ വെറുമൊരു ഫോളോവറിന് ഹേമമാലിനി ആശംസ അറിയിക്കില്ലെന്നാണ് ബോളിവുഡിലെ ചില മാധ്യമങ്ങള്‍ പറയുന്നത്. അവര്‍ ഉദ്ദേശിച്ചത് ദീപിക പദുക്കോണിനെ തന്നെയാണെന്നും സംഭവം പരസ്യമായതോടെ അവര്‍ തടിയൂരുകയായിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്. എന്തായാലും ദീപിക വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. ബോളിവുഡ് താരമായ രണ്‍ബീറുമായി ഏറെക്കാലമായി ദീപിക പദുകോണ്‍ പ്രണയത്തിലുമാണ്. ഇരുവരും അടുത്തതന്നെ കുടുംബ ജീവിതത്തിലേക്ക് കടന്നേക്കുമെന്ന് അടുത്തിടെ വാര്‍ത്തയുണ്ടായിരുന്നു. ഇതിനിടെയാണു ഹേമ മാലിനിയുടെ ട്വീറ്റ് വന്നത്.

Related posts