ദുര്‍മന്ത്രവാദിയായി കമലഹാസന്‍

Kamalahassanതമിഴ് ഫാന്റസി കോമഡി ചിത്ര മായ മീന്‍കുഴമ്പും മണ്‍പാനയില്‍ ഉലകനായകന്‍ കമലഹാസന്‍ അതിഥി താരമായി എത്തുമെന്ന് മുമ്പ് വാര്‍ത്ത വന്നിരുന്നു. ചിത്ര ത്തിലെ ഏറ്റവും പ്രധാനപ്പെട്ട കഥാ പാത്രമായ ഒരു ദുര്‍മന്ത്രവാദിയുടെ  വേഷത്തിലാണ് കമല്‍ എത്തുന്ന തെന്നാണ് പുതിയതായി അറിയു ന്നത്.

കൂടുവിട്ട്കൂടുമാറുക എന്ന മാന്ത്രി കവിദ്യ നടത്തുന്ന മന്ത്രവാദിയുടെ വേഷത്തിലാണ് കമല്‍ അഭിനയി ക്കുന്നത്. ഈശാന്‍ പ്രൊഡക് ഷന്‍സിന്റെ ബാനറില്‍ ശിവാജി ഗണേശന്റെ ചെറുമകന്‍ ദുഷ്യന്ത് രാംകുമാര്‍, അദ്ദേഹത്തിന്റെ ഭാര്യ അഭിരാമി എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. അമുദേശ്വറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഇമ്മനാണ് സംഗീത സംവി ധാനം. കാളിദാസ് ജയറാം, അഷ്‌ന സാവേരി, പ്രഭു, പൂ—ജ കുമാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രമുഖ താരങ്ങള്‍.  ചിത്രത്തിന്റെ പേര് കേട്ടാല്‍ ഗ്രാമപശ്ചാത്തല ത്തിലുള്ള സിനിമയാണെന്ന് തോന്നിക്കുമെങ്കിലും ഇത് പൂര്‍ ണമായും നഗരത്തില്‍ നടക്കുന്ന കഥയാണ്.  അച്ഛന്‍മകന്‍ ബന്ധ വും വൈകാരികതയും പ്രണയ വുമാണ് ചിത്രത്തിന്റെ പ്രമേയം. അമുദേശ്വര്‍ ആദ്യമായി  സംവി ധാനം ചെയ്യുന്ന ചിത്രമാണിത്.

ഒരേ സമയം തന്നെ രണ്ടു ചിത്രങ്ങ ളില്‍ അഭിനയിച്ചു വരികയാണ് കമല്‍. നടനും സംവിധായകനു മായ മൗലിയാണ് ക്രേസി മോഹ നന്‍ തിരക്കഥ എഴുതുന്ന ഒരു ക മല്‍ ചിത്രം സംവിധാനം ചെയ്യുന്ന ത്. പമ്മല്‍ കെ സംബന്ധം എന്ന  മുന്‍ ചിത്രത്തിലൂടെ അറിയപ്പെ ടുന്ന ഇവരുടെ ടീമിന്റെ പുതിയ കോമഡി ചിത്രത്തിനായി കാത്തിരി ക്കുകയാണ് ആരാധകര്‍. കൂടാതെ മലയാളി സംവിധായകന്‍ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിലും കമല്‍ അഭിന യിക്കുന്നുണ്ട്. ശ്രുതി ഹാസനും പ്രധാന വേഷത്തില്‍ എത്തുന്ന ഈ ചിത്രത്തിന് ഇതുവരെ പേര് നിശ്ചയിച്ചിട്ടില്ല.

Related posts