മൊ​ബൈ​ൽ ട​വ​റി​നു മു​ക​ളി​ൽ യു​വാ​വി​ന്‍റെ  ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി; താഴെ മക്കളെ എത്തിച്ച് പോലീസിന്‍റെ അനുനയിപ്പിക്കൽ ശ്രമം…

മ​റ​യൂ​ർ:  മ​റ​യൂ​ർ പെ​ട്രോ​ൾ പ​മ്പ് ജം​ഗ്ഷ​നി​ൽ മൊ​ബൈ​ൽ ഫോ​ൺ ട​വ​റി​നു മു​ക​ളി​ൽ ക​യ​റി യു​വാ​വ് ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി.  മ​റ​യൂ​ർ മി​ഷ​ൻ​വ​യ​ൽ സ്വ​ദേ​ശി ന​രി എ​ന്ന മ​ണി​ക​ണ്ഠ​പ്ര​ഭു (35) ആ​ണ് ആ​ത്മ​ഹ​ത്യാ​ഭീ​ഷ​ണി മു​ഴ​ക്കി​യ​ത്. കു​ടും​ബ പ്ര​ശ്ന​ത്തെ​ത്തു​ടർന്ന് ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ്  മ​ണി​ക​ണ്ഠ​പ്ര​ഭു ട​വ​റി​ൽ ക​യ​റി​യ​ത്. 

മ​റ​യൂ​ർ സി​ഐ ടി.​സി.  മു​രു​ക​ന്‍റെ  നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ്  സ്ഥ​ല​ത്തെ​ത്തി  മ​ണി​ക​ണ്ഠ പ്ര​ഭു​വി​നെ അ​നു​ന​യി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.  

പി​ന്നീ​ട് മ​ണി​ക​ണ്ഠ പ്ര​ഭു​വി​ന്‍റെ മ​ക്ക​ളെ സ്ഥ​ല​ത്തെ​ത്തി​ച്ച് സം​സാ​രി​ച്ച​ശേ​ഷം ഇ​യാ​ൾ  താ​ഴെ ഇ​റ​ങ്ങു​ക​യാ​യി​രു​ന്നു. 

 

 

Related posts

Leave a Comment