വടകര: ദേശീയ പാത വികസനവുമായി ബന്ധപ്പെട്ട സര്‍വേ നടപടികള്‍ ഇടവേളക്ക് ശേഷം പുനരാരംഭിച്ചതോടെ പ്രതിഷേധവുമായി കര്‍മസമിതി രംഗത്തെത്തി. മതിയായ പുനരധിവാസവും പാക്കേജും പ്രഖ്യാപിക്കാതെ റോഡ് വികസനവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകരുതെന്നാണ് കര്‍മ സമിതിയുടെ ആവശ്യം. സര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് കര്‍മ സമിതി പ്രവര്‍ത്തകര്‍ സര്‍വേ നടക്കുന്ന മൂരാടേക്ക് മാര്‍ച്ച് നടത്തി. പാത 45 മീറ്ററില്‍ വികസിപ്പിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനക്കു പിന്നാലെയാണ് സര്‍വേ നടപടികള്‍ വീണ്ടും ആരംഭിച്ചിരിക്കുന്നത്. ആവശ്യമായ സ്ഥലം അക്വയര്‍ ചെയ്തുകൊടുക്കുമെന്ന പിണറായിയുടെ പ്രഖ്യാപനം കര്‍സമിതി പ്രവര്‍ത്തകരില്‍ അമര്‍ഷത്തിന് തിരികൊളുത്തി. ഇടതു സര്‍ക്കാറില്‍ നിന്ന് ഇത്തരം നിലപാടല്ല സ്ഥലവും കെട്ടിടവും നഷ്ടപ്പെടുന്നവര്‍ പ്രതീക്ഷിച്ചത്.
വടകര ലാന്റ് അക്വിസിഷന്‍ തഹസില്‍ദാര്‍ കെ. അനിതയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ഉദ്യോഗസ്ഥ സംഘമാണ് മൂരാട് സര്‍വ്വേ നടപടികള്‍ ആരംഭിച്ചിരിക്കുന്നത്ി. നഷ്ടപ്പെടുന്ന ഭൂമി കണക്കാക്കുകയാണ് ആദ്യ ഘട്ടത്തില്‍ സംഘം ചെയ്യുന്നത്. കലക്‌ട്രേറ്റില്‍ ചീഫ് സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തില്‍ സര്‍വ്വേ നടപടികള്‍ വേഗത്തിലാക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനമമെടുത്തിരുന്നു. ഇതിനു ചുവടുപിടിച്ച് വടകര, കൊയിലാണിട താലൂക്കുകളില്‍ നടപടി തുടങ്ങിയിരിക്കുകയാണ്.
സര്‍വേ നടപടികള്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കര്‍മ സമിതി രംഗത്തെത്തി. സ്ത്രീകളും പ്രായമായവരും അടക്കം പങ്കെടുത്ത മാര്‍ച്ച് കര്‍മസമിതി ജില്ലാ കണ്‍വീനര്‍ എ.ടി മഹേഷ് ഉദ്ഘാടനം ചെയ്തു. സമര രംഗത്തുള്ള സംഘടനകളുമായി ചര്‍ച്ചയില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ധിക്കാരമാണെന്ന് അദ്ദേഹം പറഞ്ഞു. കര്‍മസമിതി സംസ്ഥാന കമ്മിറ്റി അംഗം പ്രദീപ് ചോമ്പാല അധ്യക്ഷത വഹിച്ചു. വി.കെ. ഭാസ്കരന്‍, കെ. കുഞ്ഞിരാമന്‍, അബു തിക്കോടി, വി. സുരേഷ്, പി.കെ. നാണു, കെ. രാധാകൃഷ്ണക്കുറുപ്പ്, ശ്രീധരന്‍ മൂരാട് എന്നിവര്‍ സംസാരിച്ചു. അതേസമയം റംസാന്‍ മാസമായതിനാലാണ് സര്‍വേ തടയല്‍ ഉള്‍പെടെയുള്ള സമരം നടത്താത്തതെന്ന് കര്‍മ സമിതി നേതാക്കള്‍ അറിയിച്ചു.