ദ്രാവിഡ് ഡല്‍ഹിയെ ഉപദേശിക്കും

sp-rahuldravidന്യൂഡല്‍ഹി: ഐപിഎലിന്റെ ഒമ്പതാം സീസണില്‍ രാഹുല്‍ ദ്രാവിഡ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ ഉപദേശകനാകും. ഡല്‍ഹിയുടെ ആവശ്യത്തിന് ദ്രാവിഡ് സമ്മതം മൂളുകയായിരുന്നു. എന്നാല്‍, ഡല്‍ഹി ഡെയര്‍ഡെവിള്‍സോ രാഹുല്‍ ദ്രാവിഡോ ഇത് സംബന്ധിച്ച ഔദ്യോഗിക പ്രസ്താവനകള്‍ ഒന്നും ഇതുവരെ നടത്തിയിട്ടില്ല. നിലവില്‍ ഇന്ത്യ എ ടീം, അണ്ടര്‍ 19 ടീം എന്നിവയുടെ പരിശീലകനാണ് ദ്രാവിഡ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ദ്രാവിഡ് ഐപിഎലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ഉപദേശകനായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

രാജസ്ഥാനും ചെന്നൈയും രണ്ട് വര്‍ഷത്തേക്ക് വിലക്കപ്പെട്ടതോടെ രാഹുല്‍ ദ്രാവിഡ് ഐപിഎലില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. ഈ ഘട്ടത്തിലാണ് ഡല്‍ഹി ടീം ദ്രാവിഡിനെ സമീപിച്ചത്. രാജസ്ഥാന് പകരം വന്ന രാജ്‌കോട്ട് ടീമിനെ പരിശീലിപ്പിക്കുന്നത് ബ്രാഡ് ഹോഗാണ്

Related posts