ധനുഷും കീര്‍ത്തി സുരേഷും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിന്റെ പേര് മാറ്റി. പ്രഭു സോളമന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് റെയില്‍ എന്നായിരുന്നു ആദ്യം പേര് തീരുമാനിച്ചിരുന്നത്. എന്നാലിപ്പോള്‍ അത് തൊഡാരി എന്ന് മാറ്റിയിരിക്കുകയാണ്. റെയില്‍വേ പാന്‍ട്രി വര്‍ക്കറയായാണ് ധനുഷ് ചിത്രത്തില്‍ എത്തുന്നത്. ട്രെയിന്‍ യാത്രയില്‍ കീര്‍ത്തി സുരേഷിനെ കണ്ടുമുട്ടുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളെ കോര്‍ത്തിണക്കിയാണ് കഥ മുന്നോട്ടു പോകുന്നത്.
ഭൂരിഭാഗവും ട്രെയിനില്‍ ചിത്രീകരിക്കുന്ന തൊഡാരിക്ക് 40 കോടിയാണ് മുതല്‍ മുടക്ക്. ഇമ്മന്‍ അണ്ണാച്ചി, വെങ്കിട്ടരാമന്‍, തമ്പിരാമയ്യ, രാധ രവി. ആര്‍വി ഉദയ് കുമാര്‍, ബോസ് വെങ്കട്ട് തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് .സത്യ ജ്യോതി ഫിലിംസാണ് ചിത്രം നിര്‍മിക്കുന്ന ചിത്രം മേയില്‍ പ്രദര്‍ശനത്തിനെത്തും.