ധനുഷ് ഹോളിവുഡിലേക്ക്

c-dhanushതമിഴ് സൂപ്പര്‍താരം ധനുഷ് ഹോളിവുഡില്‍ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നു. ഇറാനിയന്‍ സംവിധായകന്‍ മാര്‍ജാനേ സ്ട്രാപില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആജ എന്ന ഇന്ത്യന്‍ കലാകാരനായാണ് ധനുഷ് അഭിനയിക്കുന്നത്. ഫ്രഞ്ച് സാഹിത്യകാരന്‍ റെമെയ്ന്‍ പ്യൂര്‍ട്ടോലാസിന്റെ ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേണി ഓഫ് എ ഫക്കീര്‍ ഹു ഗോട്ട് ട്രാപ്പ്ഡ് ഇന്‍ ആന്‍ ഐക്കാ വാര്‍ഡ്രോബ് എന്ന വിഖ്യാത നോവലിനെ ആസ്പദമാക്കിയുളളതാണ് ചിത്രം. ഇന്ത്യ, മൊറോക്കോ, പാരീസ്, ഇറ്റലി എന്നിവിടങ്ങളിലാണ് ചിത്രീകരണം. അടുത്ത ജനുവരി യില്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന തമിഴ് ചിത്രം പവര്‍പാണ്ടിയുടെ ചിത്രീകരണ തിരക്കിലാണ് ധനുഷിപ്പോള്‍. ധനുഷ് നായകനാവുന്ന വെട്രിമാരന്‍ ചിത്രം വാഡാ ചെന്നൈയുടെ കുറച്ചു ഭാഗങ്ങള്‍ കൂടി ചിത്രീകരിക്കാനുണ്ടെന്നും ധനുഷ് വ്യക്തമാക്കി.

Related posts