സിനിമ മേഖലയില്‍ ശ്രദ്ധിക്കപ്പെടണമെങ്കില്‍ ചിത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിന് വലിയ പ്രാധാന്യമുണ്ട്. ഇത്തരം കാര്യങ്ങളില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന നടിയാണ് ധന്‍സിക. സ്റ്റൈല്‍ മന്നന്‍ രജനികാന്തുമൊന്നിച്ചുള്ള കബാലി പുറത്തിറങ്ങാന്‍ കാത്തിരിക്കുന്ന ധന്‍സികയെ തേടി ഒരു പോലീസ് വേഷമാണ് എത്തിയിരിക്കുന്നത്.
ധന്‍സിക കബാലിക്ക് ശേഷം കരാര്‍ ഒപ്പിട്ട ചിത്രമാണ് കാത്താടി. ചിത്രത്തില്‍ പോലീസ് വേഷത്തിലാണ് ധന്‍സികയെത്തുന്നത്. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പെടുന്ന ചിത്രമാണ് കാത്താടി. ചെന്നൈയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നിശ്ചയിച്ചിരിക്കുന്നത്. എസ്. കല്ല്യാണാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അവിഷേക്, ദാനിയേല്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സമ്പത്ത്, മൊട്ട രാജേന്ദ്രന്‍, ജോണ്‍ വിജയ്, മനോബാല എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.