നഗരത്തിലെ റോഡുകള്‍ കുഴിഞ്ഞ് ‘പണി”തുടങ്ങി

knr-roadkuzhiകണ്ണൂര്‍: കാലവര്‍ഷം കനക്കുംമുമ്പേ കണ്ണൂര്‍ നഗരത്തിലെ പ്രധാനറോഡുകളില്‍ കുഴികള്‍ രൂപപ്പെട്ടു തുടങ്ങി. എകെജി ആശുപത്രിക്കു സമീപം ദേശീയപാത വലിയതോതില്‍ തകര്‍ന്നിട്ടുണ്ട്. മഴയ്ക്കു മുമ്പുതന്നെ ഇവിടെ റോഡ് പൊട്ടിപ്പൊളിഞ്ഞിരുന്നു. മഴ തുടങ്ങിയതോടെ കുഴിയുടെ ആഴവും വിസ്താരവും കൂടി. ഇരുചക്രവാഹനങ്ങള്‍ക്കു പുറമെ വലിയവാഹനങ്ങളും ഇവിടെ അപകടത്തില്‍പെടാനുള്ള സാധ്യത കൂടുതലാണ്.

കുഴി കാരണം വാഹനത്തിരക്കുള്ള സമയത്ത് ഇവിടെ ഗതാഗതക്കുരുക്ക് പതിവായിട്ടുണ്ട്. മെക്കാഡം നടത്തിയ റോഡില്‍ ടാറിംഗ് ഇളകിത്തുടങ്ങിയപ്പോള്‍തന്നെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നെങ്കില്‍ വലിയ തകര്‍ച്ച ഒഴിവാക്കാമായിരുന്നു. ഫോര്‍ട്ട്‌റോഡിലും ചിലയിടങ്ങളില്‍ ടാറിംഗ് തകര്‍ന്നിട്ടുണ്ട്. താണ, കാല്‍ടെക്‌സ് ജംഗ്ഷന്‍, പ്രസ്ക്ലബ് റോഡ് എന്നിവിടങ്ങളില്‍ റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്നതു യാത്രക്കാര്‍ തെന്നിവീഴാനും ഇടയാക്കുന്നു. രാത്രിയില്‍ നഗരത്തില്‍ പലസ്ഥലത്തും വെളിച്ചമില്ലാത്തതും ആളുകളെ ബുദ്ധിമുട്ടിപ്പിക്കുന്നു.

Related posts