കോട്ടയം: ചുങ്കപ്പാറയില്‍ കടയില്‍ ജോലി ചെയ്തുവന്ന ബിഹാര്‍ സ്വദേശി കോട്ടയത്തെത്തി പെണ്‍കുട്ടികളെ നഗ്നത കാണിച്ച് പിടിയിലായി. മോട്ടി ചന്ദ് റാം (28) എന്നയാളാണ് പിടിയിലായത്. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് ബേക്കര്‍ ജംഗ്ഷനിലാണ് സംഭവം. വഴിയാത്രക്കാരായെ പെണ്‍കുട്ടികളാണ് ട്രാഫിക് പോലീസുകാരനെ വിവരം ധരിപ്പിച്ചത്. ഇതനുസരിച്ച് പോലീസ് പിടികൂടാന്‍ എത്തിയപ്പോള്‍ ശാസ്ത്രി റോഡിലേക്ക് ഓടിപ്പോയ പ്രതിയെ വഴിയാത്രക്കാര്‍ ചേര്‍ന്ന് ഓടിച്ചിട്ടു പിടികൂടുകയായിരുന്നു. ചുങ്കപ്പാറയില്‍ ഏതോ കടയില്‍ ജോലി ചെയ്തു വരികയാണെന്നും നിരോധിത പുകയില വാങ്ങാനായി കോട്ടയത്ത് വന്നതാണെന്നും ഇയാള്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
നഗരമധ്യത്തില്‍ നഗ്നതാപ്രദര്‍ശനം: ഇതരസംസ്ഥാന യുവാവിനെ പോലീസ് അറസ്റ്റു ചെയ്തു
