നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍ ! യുവാവിന്റെ വീട്ടില്‍ വിവരം അറിയിച്ചെങ്കിലും അവര്‍ കാര്യമായി പ്രതികരിച്ചില്ലെന്ന് കൃഷ്ണകുമാര്‍…

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാറിന്റെ വീട്ടില്‍ അതിക്രമിച്ച് കടക്കാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. ഫസില്‍ ഉള്‍ അക്ബര്‍ എന്ന യുവാവിനെ വട്ടിയൂര്‍ക്കാവ് പോലീസ് ആണ് അറസ്റ്റ് ചെയ്തത്.
ഇയാള്‍ മാനസികരോഗിയാണെന്നാണ് സംശയിക്കുന്നത്.

ഞായറാഴ്ച രാത്രിയാണ് സംഭവം. വീടിനു മുന്‍പിലെ ഗേറ്റില്‍ ഇടിച്ച് ബഹളം വച്ച ഇയാള്‍ ഗേറ്റ് ചാടിക്കടന്ന് വീടിന്റെ വാതില്‍ ചവിട്ടിപ്പൊളിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കൃഷ്ണകുമാര്‍ പോലീസില്‍ വിവരം അറിയിച്ചു.

തുടര്‍ന്ന് പോലീസ് എത്തി ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. യുവാവിന്റെ വീട്ടില്‍ വിവരം അറിയിച്ചെങ്കിലും അവര്‍ കാര്യമായി പ്രതികരിച്ചില്ലെന്ന് കൃഷ്ണകുമാര്‍ വ്യക്തമാക്കി.

Related posts

Leave a Comment